4മത് ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ പ്രസംഗമത്സരം ഡിസംബര്‍ 14ന്
ഗാസിയാബാദ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന നാലാമത് ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ പ്രസംഗമത്സരം ഡിസംബര്‍ 14ന് ഗാസിയാബാദ് സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടും.
'ലോകത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍' എന്നതാണ് ചിന്താവിഷയം. ഡല്‍ഹി ഭദ്രാസനത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ നാഗ്പൂര്‍ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ബിജേഷ് ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഫാ. സജി യോഹന്നാന്, സെക്രട്ടറി ഷിജു ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Comments