ഡോ. മനോജ്കുമാറിന് ലണ്ടന്‍ റോയല്‍ കോളേജ് പുരസ്കാരം
ലണ്ടന്‍: മാനസികാരോഗ്യമേഖലയിലെ പ്രവര്‍ത്തന മികവിന് ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് നല്കുന്ന പുരസ്കാരം കോഴിക്കോട് എംഹാറ്റ് ഡയറക്ടര്‍ ഡോ. മനോജ് കുമാറിന്.
മാനസികാരോഗ്യ ചികിത്സാമേഖലയില്‍ ഡോ. മനോജ് നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്കാരം.
കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കേന്ദ്രീകരിച്ച് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് (എംഹാറ്റ്) രൂപവത്കരിച്ച് മലബാറിലെ ദരിദ്ര ഗ്രാമീണ മേഖലയിലെ മാനസികാരോഗ്യരംഗത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുകയാണ് ഇദ്ദേഹം. റോയല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ഷീല ഹോളിന്‍സ് പുരസ്കാരം സമ്മാനിച്ചു.
Comments