Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ എം.എല്‍.എ എം. കെ. ദിവാകരന്‍ അന്തരിച്ചു; നിരാശ്രയനായി അഗതിമന്ദിരത്തില്‍ അന്ത്യം

Picture

പത്തനംതിട്ട: മുന്‍ റാന്നി എല്‍.എല്‍.എ എം. കെ. ദിവാകരന്‍ (87) അന്തരിച്ചു. ഗാന്ധിഭവന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്നു. 1948ല്‍ പത്തനംതിട്ടയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി നാലു വര്‍ഷത്തിനു ശേഷം രാജിവച്ചു. 1967ല്‍ സിപിഐ പ്രതിനിധിയായി റാന്നിയില്‍ നിന്നു നിയമസഭയിലേക്കു വിജയിച്ചു. 1971ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1969ല്‍ ആയിരുന്നു വിവാഹം.

1990ല്‍ പത്തനംതിട്ടയില്‍ ധനകാര്യ സ്‌ഥാപനം ആരംഭിച്ചതാണു ദിവാകരന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയത്‌. പണം വാങ്ങിയവര്‍ പലരും തിരിച്ചടച്ചില്ല. 40 ലക്ഷം രൂപ വായ്‌പയെടുക്കാന്‍ ഒരാള്‍ക്കു ജാമ്യം നിന്നത്‌ കൂടുതല്‍ വിനയായി. വായ്‌പയെടുത്തയാള്‍ തിരിച്ചടക്കാഞ്ഞതോടെ ദിവാകരന്റെ 40 സെന്റും വീടും ബാങ്ക്‌ ജപ്‌തി ചെയ്‌തു. എംഎല്‍എ പെന്‍ഷനും അധ്യാപികയായിരുന്ന ഭാര്യയുടെ പെന്‍ഷനും മാത്രം വരുമാനമുണ്ടായിരുന്ന ഇരുവരും വാടക വീട്ടിലായി പിന്നീടു താമസം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code