Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് പുളിമല അന്തരിച്ചു

Picture

ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു . നാലു പതിറ്റാണ്ടുകളായി ഫിലാഡെല്‍ഫിയയിലെ കലാസാംസ്കാരിക മേഖലകളില്‍ സംഘാടകന്‍ ആയി അത്യദ്ധ്വാനം ചെയ്ത ശ്രീ ജോര്‍ജ് പുളിമല മികച്ച ഒരു കലാകാരനും കൂടി ആയിരുന്നു. കേരളത്തിന്റെ തനതു കലകളായ ഓട്ടംതുള്ളല്‍ , കഥാപ്രസംഗം ,താളവാദ്യം എന്നിവയില്‍ പ്രത്യേക പ്രവീണ്യം സിദ്ധിച്ച അദ്ദേഹം വന്‍ സുഹൃത്ത് സഞ്ചയത്തിന്റെ ഉടമയും മലയാളി സമൂഹത്തിന് എന്നും സഹായഹസ്തവും ആയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ "കലാ" അഗാധമായ ദുഖം രേഖപ്പെടുത്തി.

ദിവംഗതനായ മുന്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റെവ. സ്റ്റീഫന്‍ വട്ടപ്പാറ തിരുമേനിയുടെ പുത്രി മോനിക്കാമ്മ (മോളി) ആണ് സഹധര്‍മ്മണി. മക്കള്‍ ബിന്ദു , ബിനോയി .

നവംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 5:30 ന് സെന്‍റ് തോമസ്­ ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ്­ (1009 Unruh Ave, Philadelphia, PA 19111) ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കുന്നതാണ് .

ഇതേ ദേവാലയത്തില്‍ നവംബര്‍ 29 ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ലോണ്‍ വ്യൂ സെമിത്തേരിയില്‍ (500 Huntingdon Pike, Rockledge, PA 19046) അടക്കം ചെയ്യപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു സിപിഎ (267 549 1196), അലക്‌സ്­ ജോണ്‍ (21 715 8114), സണ്ണി എബ്രഹാം (484 716 1636).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code