Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബേബി മണക്കുന്നേല്‍-കെസിസിഎന്‍.എ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു   - എ.സി. ജോര്‍ജ്‌

Picture

ഹൂസ്റ്റന്‍: കെസിസിഎന്‍എയുടെ സജീവ പ്രവര്‍ത്തകനും ഹൂസ്റ്റന്‍ നിവാസിയുമായ ബേബി മണക്കുന്നേല്‍ ക്‌നനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയിലെ 2015-2016 കാലഘട്ടത്തിലെക്കുള്ള പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ക്‌നനായ സമൂഹത്തിന്‌ നിസ്‌തുലവും നിസ്വാര്‍ത്ഥവുമായ നിരവധി സേവനങ്ങള്‍ നല്‍കിയിട്ടുള്ള ബേബി മണക്കുന്നേലിന്‌ ഇതിനകം അമേരിക്കയിലെ നിരവധി കെസിസിഎന്‍എ പ്രമുഖരും പ്രവര്‍ത്തകരും പിന്‍തുണ അറിയിച്ചു കഴിഞ്ഞു. 1998, 1999, 2000 എന്നീ വര്‍ഷങ്ങളില്‍ ബേബി കെ.സി.സി.എന്‍.എ.യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഹ്യൂസ്റ്റനില്‍ ഹോട്ടല്‍ സംവിധാനത്തില്‍ കണ്‍വെന്‍ഷന്‌ തുടക്കമിട്ടത്‌ ഈ കാലഘട്ടത്തിലാണ്‌.

1997-1998-2012 എന്നീ മൂന്നു കൊല്ലങ്ങളില്‍ ഹൂസ്റ്റന്‍ ക്‌നനായ കാത്തലിക്‌ സൊസൈറ്റിയുടെ പ്രസിഡന്റായി സ്‌തുത്യര്‍ഹമായ സേവനം ബേബി മണക്കുന്നേല്‍ നല്‍കിയിട്ടുണ്‌ട്‌. പിറവം ഹോളികിംഗ്‌സ്‌ കാത്തലിക്‌ ചര്‍ച്ച്‌, ക്‌നനായ കാത്തലിക്‌ യുത്തുലീഗ്‌ പ്രസിഡന്റ്‌ എന്നീ നിലയിലുള്ള ബേബിയുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാ യിരുന്നു. ഹ്യൂസ്റ്റനിലെ ക്‌നനായ കാത്തലിക്‌ റിട്ടയര്‍മെന്റ്‌ ഹോംസിന്റെ പ്രസിഡന്റായി ബേബി അഞ്ച്‌ വര്‍ഷക്കാലം നിഷ്‌കര്‍ഷയോടെ പ്രവര്‍ത്തിച്ചു. കെസിസിഎന്‍എയുടെ പ്രവര്‍ത്തനം മാതൃകാപരവും ശക്തവുമാക്കി. ഇനിയും ഉന്നതങ്ങളിലെത്തിക്കാന്‍ ബേബി മണക്കുന്നേല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സഹായമാകുമെന്ന്‌ അദ്ദേഹവും അദ്ദേഹത്തെ പിന്‍തുണക്കുന്നവരും ഉറപ്പുതരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code