Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുട്ടനാട്ടില്‍ പക്ഷിപ്പനി; ജാഗ്രതാ നിര്‍ദേശം

Picture

ആലപ്പുഴ: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കര്‍ഷകരും കശാപ്പുകാരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കുട്ടനാട്ടില്‍ ചത്തൊടുങ്ങിയത്.


വസന്തരോഗം മൂലമാവാം താറാവുകള്‍ ചത്തത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ ചത്തൊടുങ്ങുന്നതുമൂലം കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

ആലപ്പുഴയിലെത്തുന്ന ദേശാടനപ്പക്ഷികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നാല് പഞ്ചായത്തുകളിലെ കോഴികളെയും താറാവുകളെയും കൊല്ലും


പക്ഷിപ്പനി പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നാല് പഞ്ചായത്തുകളിലെ കോഴികളെയും താറാവുകളെയും കൊല്ലും. തലവടി, പുറക്കാട്, ഐമനം, കുമരകം പഞ്ചായത്തുകളിലെ വളര്‍ത്തുപക്ഷികളെയാവും കൊല്ലുക. മാരകമായ പക്ഷിപ്പനിയല്ല സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

താറാവ് വിപണനം നിര്‍ത്തും


പക്ഷിപ്പനി തടയുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ, കുട്ടനാട് മേഖലകളില്‍ താറാവ് വിപണനം നിര്‍ത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനമായി.

പക്ഷിപ്പനി മൂലം കോട്ടയത്ത് 5000ത്തില്‍പ്പരം താറാവുകള്‍ ചത്തതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. അയ്മനം, തലയാഴം അര്‍പ്പൂക്കര, വെച്ചൂര്‍ എന്നിവിടങ്ങളിലും താറുവകളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code