Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിസ്സിസാഗ കേരള അസോസിയേഷന്‍ ക്രിസ്‌മസ്‌ ഗാല ഡിസംബര്‍ 12ന്‌   - ഷിബു കിഴക്കേക്കുറ്റ്‌

Picture

മിസ്സിസാഗ: ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നാടെന്നപോലെ മലയാളി കൂട്ടായ്‌മകളും ഒരുങ്ങി. മിസ്സിസാഗ കേരള അസോസിയേഷന്‍ ക്രിസ്‌മസ്‌ ഗാല ഡിസംബര്‍ 12 വൈകിട്ട്‌ ഏഴിന്‌ ടോര്‍ബ്രം റോഡിലുള്ള നാഷനല്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടക്കും.

നൃത്തവും സംഗീതവും കളിതമാശകളും സമ്മാനങ്ങളും രുചികരമായ ഭക്ഷ്യവിഭവങ്ങളുമെല്ലാം നിറയുന്ന ആഘോഷത്തിന്റെ ഒരു സന്ധ്യയാണ്‌ അതിഥികളെ കാത്തിരിക്കുന്നതെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രസാദ്‌ നായര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്കായി വിവിധ മല്‍സരങ്ങളുണ്ടാകും. മികച്ച വസ്‌ത്രധാരികളായ ജോഡികളെയും കണ്ടെത്തും.

ഡാന്‍ ജോര്‍ജ്‌ ആണ്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍. ക്രിസ്‌മസ്‌ ഗാല ഡിന്നറില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ക്കും വിശദവിവരങ്ങള്‍ക്കും പ്രസാദ്‌ നായര്‍ (647 588 1824), ട്രഷറര്‍ തോമസ്‌ ചാക്കോ (647 403 6581) ഇവന്റ്‌ കണ്‍വീനര്‍ ജോളി ജോസഫ്‌ (647 400 2490) എന്നിവരുമായി ബന്ധപ്പെടണം. വെബ്‌ സൈറ്റിലും ലഭ്യമാണ്‌ഃ www. mississaugakeralaassociation.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code