Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ പുതിയ പ്രസിഡന്റ്‌   - തോമസ്‌ മാത്യു പടന്നമാക്കല്‍

Picture

ചിക്കാഗോ: ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്റെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ സമ്മേളന ഹാളില്‍ വെച്ച്‌ നടന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ചിക്കാഗോയുടെ ജനറല്‍ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റായി വര്‍ഗീസ്‌ പാലമലയില്‍, ജനറല്‍ സെക്രട്ടറിയായി പ്രൊഫ. തമ്പി മാത്യു, വൈസ്‌ പ്രസിഡന്റുമാരായി മാത്യൂസ്‌ ഏബ്രഹാം, സജി തോമസ്‌, ജോര്‍ജ്‌ പണിക്കര്‍, ഹെറാള്‍ഡ്‌ ഫിഗുരേദോ, ജോസി കുരിശിങ്കല്‍ എന്നിവരും, സെക്രട്ടറിമാരായി ജോഷി വള്ളിക്കളം, ബാബു മാത്യു, ഷിബു വര്‍ഗീസ്‌ എന്നിവരും ട്രഷററായി ജസി റിന്‍സിയും, ജോയിന്റ്‌ ട്രഷററായി ഷൈന്‍ ജോര്‍ജിനേയും, യൂത്ത്‌ കോര്‍ഡിനേറ്റേഴ്‌സായി ബെന്നി പരിമണം, മാത്യൂസ്‌ ടോബിന്‍ തോമസ്‌, സജി കുര്യന്‍ എന്നിവരും ഐ.ടി സപ്പോര്‍ട്ട്‌ ടീമിലേക്ക്‌ പ്രതീഷ്‌ തോമസ്‌, അജയന്‍ കുഴിമറ്റം, ടിംസി ചാക്കോ, പ്രവീണ്‍ തോമസ്‌ എന്നിവരും ഡോ. പോള്‍ ചെറിയാന്‍, പോള്‍ കിടങ്ങന്‍, മറിയാമ്മ പിള്ള, ഡോ. റോയി തോമസ്‌, പി.ജെ. മത്തായി, ലൂക്കോസ്‌ പി, ബേസില്‍ പേരേര, ആനിയമ്മ ഏബ്രഹാം, ഡോ. മാത്യു ജോസഫ്‌ തുടങ്ങിയ ഒമ്പതംഗ ഉപദേശക സമിതിയും, സന്തോഷ്‌ നായര്‍, ജോസ്‌ ജോര്‍ജ്‌, നടരാജന്‍ പി.കെ, ജിതേന്ദ്ര കൈമള്‍, ഈശോ കുര്യന്‍, ഷെവലിയാര്‍ ജോയിമോന്‍ സ്‌കറിയ, ജോസഫ്‌ നാഴിയംപാറ, സതീശ്‌ തങ്കച്ചന്‍, തോമസ്‌ ദേവസി, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, സുരേഷ്‌ സുകുമാര്‍, മാത്യു ഏബ്രഹാം, സിബി തോമസ്‌, രാജു തോമസ്‌, ബെഞ്ചമിന്‍ തോമസ്‌, അനിയന്‍ കോന്നോത്ത്‌, ചന്ദ്രന്‍ പിള്ള, ജോസി കുരിശിങ്കല്‍, മോനിച്ചന്‍ പി, ബിജു തോമസ്‌, ജയിംസ്‌ തലയ്‌ക്കല്‍ തുടങ്ങിയ 21 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍, തോമസ്‌ മാത്യു എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായും 21 അംഗ ജനറല്‍ കൗണ്‍സിലും അടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റിക്കാണ്‌ രൂപംകൊടുത്തിരിക്കുന്നത്‌.

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍ സ്വാഗതം ആശംസിക്കുകയും ഐ.എന്‍.ഒ.സിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന പോള്‍ പറമ്പി, മുന്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍, ഐ.എന്‍.ഒ.സി അംഗവും മുന്‍ ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ള, പുതിയ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, മാത്യൂസ്‌ ഏബ്രഹാം, ജോര്‍ജ്‌ പണിക്കര്‍, ജോഷി വള്ളിക്കളം, അനിയന്‍ കോന്നോത്ത്‌, പോള്‍ കിടങ്ങന്‍, ഷൈന്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധോന ചെയ്‌ത്‌ സംസാരിച്ചു. ഷിബു വര്‍ഗീസ്‌ കൃതജ്ഞത പറയുകയും യോഗനടപടികള്‍ നിയന്ത്രിച്ചുകൊണ്ട്‌ സന്തോഷ്‌ നായര്‍ എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.

അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും, അതിന്റെ പോഷക സംഘടനകളിലും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ഒ.സിയുമായി സഹകരിക്കുവാന്‍ തയാറുള്ള എല്ലാവരേയും ഈ പ്രസ്ഥാനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്നും, അവര്‍ക്കുവേണ്ടി വാതില്‍തുറന്ന്‌ട്ടിരിക്കുകയാണെന്നും പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത്‌: തോമസ്‌ മാത്യു പടന്നമാക്കല്‍

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code