Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിചാരവേദിയുടെ പുസ്‌തക പ്രസിദ്ധീകരണം

Picture

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിചാരവേദിയുടെ ആദ്യകാല സമ്മേളനങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഒരു ആന്തോളജി എന്ന നിലയില്‍ എഴുത്തുകാരുടെ, വിവിധ വിഭാഗത്തില്‍ ( കഥ, കവിത, ലേഖനം, നര്‍മ്മം ......) പെട്ട രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു ഏകീകൃത ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരെ വിശ്വവ്യാപകമായി പരിചയപ്പെടുത്താനുള്ള ഉദ്ദേശമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. ആ സംരംഭം പരസ്യപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ചില എഴുത്തുകാര്‍ അവരുടെ രചനകള്‍ വിചാരവേദിക്ക്‌ അയച്ചു തന്നിട്ടുണ്ട്‌. ചില കാരണങ്ങളാല്‍ ആ സംരംഭം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എഴുത്തുകാര്‍ നേരത്തെ അയച്ചു തന്ന രചനകള്‍ വിചാരവേദി സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. വിചാരവേദി പുനരാരംഭിക്കുന്ന ഈ സംരംഭം വിജയകരമാക്കാന്‍ ഏഴുത്തുകാരുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഓരോ എഴുത്തുകാരും അവരുടെ ഓരോ?രചനകള്‍?(കഥ, കവിത, ലേഖനം, നര്‍മ്മം മുതലായവ) വിചാരവേദിക്ക്‌ അയച്ചു തരാന്‍ താല്‌പര്യപ്പടുന്നു. തെരഞ്ഞെടുത്ത കൃതികളായിരിക്കും പുസ്‌തകത്തില്‍ പ്രസിദ്ധീകരിക്കുക.? ?കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക സാംസി കൊടുമണ്‍ 516 270 4301, വാസുദേവ്‌ പുളിക്കല്‍ 516 749 1939.?

രചനകള്‍ അയക്കേണ്ട വിലാസം:
Samcy Koduman
299 Saville Road
Mineola, N. Y. 11501

രചനകള്‍ കപോസ്‌ (ML-TTKarthika)ചെയ്‌ത്‌ samcykodumon@hotmail.com or vasudev.pulickal@gmail.com ലേക്ക്‌ ഈമെയില്‍ ചെയ്യാവുന്നതാണ്‌.

സ്‌നേഹത്തോടെ,
വാസുദേവ്‌ പുളിക്കല്‍, പ്രസിഡന്റ്‌
സാംസി കൊടുമണ്‍, സെക്രടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code