ന്യൂയോര്‍ക്ക്: അമേരിക്ക അതിശൈത്യത്തിന്റെ പിടിയില്‍. ന്യൂയോര്‍ക്കിലെ ഈസ്റ്റ് കോസ്റ്റില്‍ കനത്ത ഹിമപാതത്തെയും മഞ്ഞുമഴയെയും തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 1000 ത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റില്‍ നിന്നുള്ളതും അവിടെ ഇറങ്ങുന്നതുമായ 5000 വിമാനങ്ങള്‍ സമയം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നാലു ഇഞ്ചോളം കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഈസ്റ്റ് കോസ്റ്റ് സിറ്റിയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 10 ഇഞ്ച് കനത്തിലാണ് കഴിഞ്ഞ ദിവസം മഞ്ഞു വീഴ്ചയുണ്ടായത്.
പ്രദേശത്ത് കനത്ത ഹിമപാതം തുടരുന്നതും വിമാനസര്‍വീസുകള്‍ മുടങ്ങിയതും അമേരിക്കയിലെ താങ്ക്സ് ഗിവിംങ് ആഘോഷങ്ങള്‍ക്ക് തടസമായിരിക്കുകയാണ്.
Comments