Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി പോകുന്നവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ക്ക് ഇന്ന് (27 നവംബര്‍ 2014) മുതല്‍  പ്രബല്യത്തിലായി.  ഇന്ത്യന്‍ ആഭ്യന്തരകാര്യ വകുപ്പ് മന്ത്രി രാജനാഥ് സിംഗ്, ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ എന്നിവര്‍ വിസാ ഓണ്‍ അറൈവല്‍ സ്‌ക്കീം ഔദ്യോഗികമായി ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ ഇന്ന് പ്രാബല്യത്തിലാക്കി ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ വിസാ ഓണ്‍ അറൈവല്‍ നിലവില്‍ വന്ന 43 രാജ്യങ്ങള്‍ ഈ പറയുന്നവയാണ്: ആസ്‌ട്രേലിയാ, ബ്രസ്സീല്‍, കംബോഡിയ, കുക്ക് ഐലന്റ്, ജിബൂട്ടി, ഫിജി, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഇന്തോനേഷ്യാ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ഡാന്‍, കെനിയ, കിറിബാറ്റി, ലാവോസ്, ലംക്‌സംബൂര്‍ഗ്, മാര്‍ഷല്‍ ഐലന്റ്‌സ്, മൗറിഷ്യോസ്, മെക്‌സിക്കോ, മിക്രോനേസ്യാ, മ്യാന്‍മാര്‍, നാവുറു, ന്യൂസിലന്‍ഡ്, നിയു ഐലന്റ്, നോര്‍വേ, ഒമാന്‍, പലാവു, പാലസ്തീനാ, പപ്പ്‌വ്‌വാര ന്യൂ ജുനിയാ, ഫിലിപ്പൈന്‍സ്, സൗത്ത് കൊറിയ, റഷ്യാ, സമോവാ, സിംഗപ്പൂര്‍, സോളമന്‍ ഐലന്റ്‌സ്, തൈലാന്റ്, ടോംഗാ, ടുവാലു, യു.എ.ഇ., ഉക്രെയിന്‍, യു.എസ്.എ., വന്‍ുവാട്ടാ, വിയറ്റ്‌നാം.

വിസാ ഓണ്‍ അറൈവല്‍ നല്‍കാന്‍ അനുവാദമുള്ള എയര്‍പോര്‍ട്ടുകള്‍ : ഡല്‍ഹി, മൂബൈ, ചെന്നെ, കൊല്‍ക്കൊത്താ, ഹൈദ്രാബാദ്, ബാംഗഌര്, കൊച്ചി , തിരുവനന്തപുരം, ഗോവാ എന്നിവയാണ്. ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ്, ആകസ്മിക വിസിറ്റ് (കാഷ്വല്‍), ഫ്രണ്ട്‌സ് ആന്റ് റിലേറ്റിവ്‌സ് എന്നീ വിസിറ്റുകള്‍ക്ക് മാത്രം 30 ദിവസത്തെ വിസാ ആണ് ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നടപ്പാക്കിയിരിക്കുന്നത്. അങ്ങിനെ പ്രവാസി ഇന്ത്യാക്കാരുടെയും, ടൂറിസ്റ്റുകളുടെയും നീണ്ട പരിശ്രമത്തിനും, അഭിലാഷത്തിനും ഇതോടെ ഫലപ്രാപ്തി കണ്ടു. വിസാ ആണ് ഓണ്‍ അറൈവലിന് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം.

https://indianvisaonline.gov.in/  
 






Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code