Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡേവിസ് എടക്കുളത്തൂര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍

Picture


ദോഹ: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററായി ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡേവിസ് എടക്കുളത്തൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബുല്‍ബാന്‍ ട്രേഡിംഗ്, ടില്‍കോണ്‍ ഇന്‍ഡസ്ട്രീസ്, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ലുമീനസ് അക്കാഡമിക് സര്‍വീസസ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനും സീറോ മലബാര്‍ സഭ എന്റര്‍പ്രണേഴ്‌സ് ഫോറം ഗ്ലോബല്‍ കണ്‍വീനറും വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഡയറക്ടറുമാണ് ഡേവിസ് എടക്കുളത്തൂര്‍.  വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ക്രൈസ്തവ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി 2015 മാര്‍ച്ചില്‍ ഗള്‍ഫ് കോണ്‍ഫറന്‍സ് ദുബയില്‍ ചേരുമെന്നും ഡേവിസ് എടക്കുളത്തൂര്‍ അറിയിച്ചു.
   

സിറിള്‍ സഞ്ജു ജോര്‍ജ്  നാഷണല്‍ കോര്‍ഡിനേറ്റര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code