മെല്‍ബണ്‍: മെല്‍ബണ്‍ മാര്‍ത്തോമ്മാ പള്ളിയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ആറാം തീയതി റോയല്‍ പരേഡിലുള്ള മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടന്നു. മാര്‍ത്തോമ്മാ ഗായക സംഘം ഗാനങ്ങള്‍ അവതരിപ്പിച്ചു. സീറോമലബാര്‍ കാത്തോലിക് ഓസ്ട്രേലിയന്‍ രൂപതാ ബിഷപ്പ്, മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ അഥിധിയായി ക്രിസ്തുമസ് സന്ദേശം അറിയിച്ചു. ഇടവക വികാരി റെവ: സി. തോമസും, സെക്രട്ടറി ജോര്‍ജ് തോമസും പ്രോഗ്രാമിന് നേതൃത്വം നല്കി.
സണ്‍ഡേ സ്കൂള്‍, പ്രെയിസ് & വര്‍ഷിപ്പ്/യുവജനസഖ്യം, സേവികാ സംഘം എന്നീ സംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. എയിന്ജെല എബ്രഹാമും നോയെല്‍ ജോസെഫും എം സി മാരായിരുന്നു. വൈസ് പ്രസിഡന്റ് ടോം ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ ജോര്‍ജ് തോമസ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്
Comments