Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലക്ഷക്കണക്കിന് യൂറോ കള്ളനാണയങ്ങള്‍ ഇറ്റലിയില്‍ നിന്ന് പിടിച്ചെടു ത്തു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ലക്ഷക്കണക്കിന് യൂറോ കള്ള നാണയങ്ങള്‍ ഇറ്റലിയിലെ നേയാപ്പിളില്‍ നിന്നും പോലീസ് പിടി െച്ചടു ത്തു. ഈ യൂറോ കള്ള നാണയങ്ങള്‍ ഏതാണ്ട് യഥാര്‍ത്ഥ നാണയങ്ങള്‍
പോലെ തന്നെ ഉള്ളതാണ്. ആദ്യ അന്വേഷണ ത്തില്‍ ഈ യൂറോ നാണയങ്ങള്‍ ഒരു ഇറ്റാലിയന്‍-ചൈനീസ് കള്ളപ്പണ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നാണ് വിവരം. ഇതുവരെ കളി ാട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍, ടോര്‍ ച്ച് ലൈറ്റ്, ഹാന്‍ഡ് ബാഗ്, ഷൂസ്, ഡി.വി.ഡി. എന്നിവ ലോക പ്രസിദ്ധ പ്രഗല്‍ഭ കമ്പനികളുടെ നാമ ത്തില്‍ കപടമായി ഉണ്ടാക്കി വില്പന നടത്തിയിരുന്ന ചൈനീസ് കമ്പനികള്‍ കള്ളനാണയ ഉത്പാദനവും തുടങ്ങിയിരിക്കുന്നു.

അതുകൊണ്ട് യൂറോപ്പില്‍ താമസിക്കുന്നവരും, പ്രത്യേകിച്ച് ടൂറിസ്റ്റുകളും യൂറോ നാണയങ്ങളിലും, കറ3സികളിലും പ്രത്യേകം ശ്രദ്ധിക്കണമെന്ന് യൂറോപ്യന്‍ ക്രിമിനല്‍ വിഭാഗം പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ടൂറിസ്റ്റുകള്‍ തങ്ങളുടെ കറന്‍സികള്‍ ബാങ്കുകള്‍ അല്ലെങ്കില്‍ അംഗീകൃത എക്‌സേഞ്ച് ഏജന്‍സകളിലൂടെ മാത്രമേ മാറാവൂ, മാറുന്ന ഓരോ ക്രയവിക്രയ ത്തിനും കറന്‍സി-നാണയം എന്നിവ രേഖപ്പെടുത്തി രസീത് വാങ്ങണമെന്നും ക്രിമിനല്‍ വിഭാഗം പോലീസ് അഭ്യര്‍ത്ഥിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code