Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ബ്‌ളാസ്‌റ്റേഴ്‌സ് പ്രഥമ ഐ.എസ്.എല്‍ ഫൈനലില്‍

Picture


ചെന്നൈ: കേരള ബ്‌ളാസ്‌റ്റേഴ്‌സ് പ്രഥമ ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചു.  ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 43 എന്ന സ്‌കോറിന് ചെന്നൈ എഫ്.സിയെ തോല്‍പിച്ചായിരുന്നു കേരളത്തിന്റെ വിജയം. 117ാം മിനിറ്റില്‍ സ്റ്റീഫന്‍ പീഴേയ്‌സന്റെ വകയായിരുന്നു കേരളത്തിന്റെ വിജയ ഗോള്‍.

രണ്ടാം പാദ സെമിയില്‍ ചെന്നൈ മൂന്ന് ഗോള്‍ നേടിയെങ്കിലും അവസാന നിമിഷം കേരളം ഒരു ഗോള്‍ നേടിയതോടെ തമിഴ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ആവേശകരമായ മത്സരത്തിന്റെ അധിക സമയത്തായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ പിറന്നത്.  ഇരു പാദങ്ങളിലുമായി മൂന്നു ഗോളുകള്‍ നേടിയതോടെ  ഇരു ടീമുകളും സമനിലയിലത്തെിയിരുന്നു. അധിക സമയത്തെ കളിയില്‍ വിജയം കൊമ്പന്‍മാര്‍കൊപ്പം നിന്നു.  28ാം മിനിറ്റില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ ജെയിംസ് മക്‌ളിസ്റ്റര്‍ റെഡ് കാര്‍ഡ് കിട്ടിയതോടെ കേരളം 10 പേരുമായാണ് കളിച്ചത്. ഇതിന്റെ സമ്മര്‍ദ്ദം കേരള താരങ്ങളില്‍ കാണാമായിരുന്നു.

42ാം മിനിറ്റില്‍ സില്‍വിസ്റ്ററും 76ാം മിനിറ്റില്‍ ജിംഗന്റെ സെല്‍ഫ് ഗോളും 90ാം മിനിറ്റില്‍ ജെജെയും നേടിയ ഗോളുമാണ് ചെന്നൈയിനായി പിറന്നത്. ചെന്നൈയിന്‍ താരം മാര്‍കോ മറ്റരാസിക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങിയിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code