Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മേവൂഡിന്റെ അനുഗ്രഹമായ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍

Picture

ഷിക്കാഗോ: സന്ദര്‍ശകരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ കത്തോലിക്കാ പുണ്യസ്ഥലമായ ഗുഡലുപ്പെയിലെ മാതാവിന്റെ തിരുന്നാള്‍ ഡിസംബര്‍ 14 ഞായറാഴ്‌ച രാവിലെ സേക്രട്ട്‌്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഭക്തിപുരസരം ആചരിച്ചു.

ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലെ വചനസന്ദേശത്തില്‍ 2006-ല്‍ സേക്രട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ പള്ളി വാങ്ങിയ സാഹചര്യത്തെക്കുറിച്ചും ക്‌നാനയക്കാര്‍ക്കു അധികം പരിചിതമല്ലാതിരുന്ന ഗുഡലുപ്പെയിലെ മാതാവിനെപറ്റിയും, ഗുഡലുപ്പെയിലെ മാതാവിന്റെ അത്‌ഭുതത്തെപറ്റിയും, പള്ളിയെ ഗുഡലുപ്പെയിലെ മാതാവിനു സമര്‍പ്പിച്ചതും, അതുവഴി ഈ ഇടവക്കും മെവുഡ്‌ സിറ്റിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിച്ചു. സ്‌നേഹവിരുന്നോടുകൂടിയ തിരുന്നാള്‍ ഭക്തിപുരസ്‌രം നടത്തിയ പ്രസുദേന്തിമാരായ ജേക്കബ്‌ & ആലീസ്‌ പ്ലാംപറമ്പിനെ, അച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു.ബിനോയി സ്റ്റീഫന്‍ അറിയിച്ചതാണിത്‌.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code