Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇ-സിഗററ്റ് ഉപയോഗിക്കുന്ന കൗമാര പ്രായക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു   - പി.പി.ചെറിയാന്‍

Picture

വാഷിങ്ടണ്‍ : അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങള്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കും ഇ-സിഗററ്റ് വില്പന നിയമ വിധേയമാക്കിയതോടെ കൗമാരക്കാരുടെ ഇടയില്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി.  ഡിസംബര്‍ 16 ചൊവ്വാഴ്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ സിഗററ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും കൗമാരക്കാരില്‍ വളര്‍ന്ന് വരുന്ന  ഈ പ്രവണത അപകടകരമാണെന്ന് സര്‍വ്വേ ചൂണ്ടികാണിക്കുന്നു. മൂന്നൂറ്റി എഴുപത്തിയേഴ് പബ്ലിക്ക് സ്‌കൂളുകളില്‍ നിന്നുളള 41,000 വിദ്യാര്‍ത്ഥികളാണ് ഈ സര്‍വ്വേയില്‍ പങ്കെടുത്തത്. ആദ്യമായാണ് ഇത്തരത്തിലൊരു സര്‍വ്വേ നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഫെഡറല്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നവംബറില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേയില്‍ അമേരിക്കന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 4.5 % ഇ-സിഗററ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 2 %  കൂടുതലാണിത്.

സാധാരണ സിഗററ്റിനേക്കാള്‍ അപകടം കുറവാണ് ഇ-സിഗററ്റെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുമ്പോള്‍ തന്നെ ഇ-സിഗററ്റില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. അമേരിക്കയിലെ പതിനാറ് മില്യണ്‍ കുട്ടികള്‍ക്ക് ഇ- സിഗററ്റ് നിയമപരമായി വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.

ടെക്‌സാസ് സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇ-സിഗററ്റ് ഉള്‍പ്പെടെ  പുകില ഉല്‍പന്നങ്ങളുടെ വില്പന നിരോധിച്ചിട്ടുണ്ട്. സാധാരണ സിഗററ്റാണെങ്കിലും  ഇ-സിഗററ്റാണെങ്കിലും  രണ്ടും ആരോഗ്യത്തിന് ഹാനികരമാണ്

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code