ചെങ്ങന്നൂര്‍: സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ കാവല്‍പിതാവായ വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓര്‍മപ്പെരുന്നാളിനും ഇടവക കണ്‍വന്‍ഷനും കൊടിയേറി.
17 മുതല്‍ 19 വരെ ദിവസങ്ങളില്‍ വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, 6.15ന് ഗാനശുശ്രൂശ, 6.30ന് വചനശുശ്രൂഷ. 20ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5.45ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ. 21ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.45ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.30ന് ഭക്തിനിര്‍ഭരമായ റാസ. 21ന് രാവിലെ 8ന് സഭാ വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്.
23ന് വൈകിട്ട് 5.30ന് ക്രിസ്തുമസ് സന്ധ്യ 'ഗ്ളോറിയ 2014'. 24ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന. 25ന് വെളുപ്പിനെ യെല്‍ദോ ശുശ്രൂഷ, 4.30ന് വിശുദ്ധ കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം. 31ന് വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, ജാഗരണ ശുശ്രൂഷ. ജനുവരി 1ന് വെളുപ്പിനെ 4.30ന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, പുതുവത്സര സന്ദേശം എന്നിവ നടക്കും.
വികാരി ഫാ. ഷിബു വര്‍ഗീസ്, ട്രസ്റി പ്രൊഫ. വി.ഐ. ജോസഫ്, സെക്രട്ടറി ഒ.ജി. അലക്സാണ്ടര്‍, കണ്‍വീനര്‍ കെ.റ്റി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments