Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷപ്പെടുത്തി, ആദ്യസംഘം നാളെ കൊച്ചിയിലെത്തും

Picture

ന്യൂഡല്‍ഹി: ലിബിയയിലെ സംഘര്‍ഷബാധിത മേഖലയില്‍ കുടുങ്ങിയ 34 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ടുണിഷ്യയിലെത്തിച്ച നഴ്‌സുമാരില്‍ പന്ത്രണ്ടു പേര്‍ നാളെ കൊച്ചിയിലെത്തും. 22 പേരടങ്ങിയ സംഘവും യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യം ലിബിയയില്‍ രണ്ടാമതും ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഇന്ത്യ 3000 പൗരന്‍മാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. 18,000ത്തോളം ഇന്ത്യക്കാരാണ് ലിബിയയില്‍ ഉണ്ടായിരുന്നത്. ആതുരസേവനരംഗത്തും വിദ്യാഭ്യാസ മേഖലയിലും ഉള്ളവര്‍ കൂടാതെ ഏറെപ്പേര്‍ നിര്‍മ്മാണരംഗത്തും ജോലി ചെയ്യുന്നുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code