മത സാഹോദര്യത്തിന്റെ പര്യായമായ കേരളത്തിലും കൂട്ട മതപരിവര്‍ത്തനം നടത്തുന്നു. ഉത്തര്‍ പ്രദേശ് മാതൃകയില്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ് `ഘര്‍ വാപസി' പരിപാടി സംഘടിപ്പിക്കുന്നത്.സംഘപരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും ധര്‍മ്മ പ്രസാദുമാണ് മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. 30 ഓളം കുടുംബങ്ങള്‍ മതംമാറ്റത്തിന് തയ്യാറായി രംഗത്തുവന്നിട്ടുണ്ടെന്ന് അറിയപ്പെടുന്നു.കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മതംമാറ്റത്തിന് തയ്യാറായിട്ടുള്ളതെന്നു വ്യക്തമായിട്ടുണ്ട്. ഉത്തര്‍പ്രാദേശിലെ ഘര്‍ വാപസിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കേരളത്തിലും മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.കേരളത്തില്‍ എവിടെവെച്ചാണ് പരിപാടി നടത്തുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
മതപരിവര്‍ത്തന നീക്കങ്ങള്‍ പാര്‍ലമെന്റിലും മറ്റും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലും സംഘപരിവാര്‍ സംഘടനകള്‍ മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ മതേതര സ്വഭാവത്തെ തകര്ക്കാംനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന ആക്ഷേപം പൊതുവില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
Comments