Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അടിപൊളി നൃത്തസംഗീത വിരുന്നുമായി മിസ്സിസ്സാഗ കേരള ക്രിസ്‌മസ്‌ ഗാല   - ഷിബു കിഴക്കേക്കുറ്റ്‌

Picture

മിസ്സിസാഗഃ ജിംഗിള്‍ ബേല്‍, ജിംഗിള്‍ ബേല്‍ `ദേശി' ജിംഗിള്‍ ബെല്‍സിന്റെ ഈരടികളുടെ അകന്‌പടിയോടെ സാന്റാക്‌ളോസ്‌ കൈനിറയെ സമ്മാനങ്ങളുമായി എത്തിയപ്പോഴേക്കും മിസ്സിസാഗ കേരള അസോസിയേഷന്‍റെ ക്രിസ്‌മസ്‌ ഗാല ഡിന്നര്‍ ഷോയില്‍ ആവേശത്തിന്റെയും ആഘോഷത്തിന്റെയും കരഘോഷം. ടൊറന്റോയിലെ പ്രമുഖ മലയാളിസംഘടനകളില്‍ ആദ്യത്തെ ക്രിസ്‌മസ്‌ ആഘോഷത്തിനുകൂടിയാണ്‌ നാഷനല്‍ ബാങ്ക്വറ്റ്‌ ഹാള്‍ അരങ്ങൊരുക്കിയത്‌. കാരള്‍ ഗാനങ്ങളോടെ തുടങ്ങിയ ക്രിസ്‌മസ്‌ ഗാലയ്‌ക്ക്‌ പ്രവാസി കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്തസംഗീത പരിപാടികളും ഹരംപകര്‍ന്നു.

മീരാ വാഴപ്പിള്ളി, വര്‍ഷ മേനോന്‍, റിതിക നായര്‍, ആദില്‍ ജയശങ്കര്‍, സംഗീത ഗണേഷ്‌, റിയാന്‍ മുണ്ടാടന്‍, റിയ, രേഷ്‌മ നന്‌പ്യാര്‍, ശ്രുതി ശേഷാദ്രി എന്നിവര്‍ നൃത്തപരിപാടികളുമായും കാത്‌ലീന്‍ ഉമ്മന്‍, ശില്‍പ ജേക്കബ്‌, രോഹിത്‌ ജോണ്‍, ഉണ്ണിമായ അന്‌പാടി, ജാക്‌സണ്‍ കുരീക്കോട്ടില്‍, നേത്ര ഉണ്ണി, ജിമ്മി വര്‍ഗീസ്‌, അലാന ഈപ്പന്‍ എന്നിവര്‍ ബോളിവുഡ്‌ മലയാളം ഗാനങ്ങളുമായും സദസിനായി അക്ഷരാര്‍ഥത്തില്‍ ഒരുക്കിയത്‌ മധുരതരമായ കലാവിരുന്നുകൂടിയാണ്‌. ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന പഴയകാല ബോളിവുഡ്‌മലയാളം ഗാനങ്ങളും അടിപൊളി പാട്ടുകളും നിറഞ്ഞു. സാന്റയുടെ പ്രവേശത്തോടെ കുട്ടികള്‍ ആര്‍പ്പുവിളികളുമായി ഒപ്പംകൂടി. നറുക്കെടുപ്പിലൂടെയും വിനോദ മല്‍സരങ്ങളിലൂടെയും സമ്മാനങ്ങളും വിതരണം ചെയ്‌തു.

മിസ്സിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രസാദ്‌ നായര്‍ അതിഥികളെ വരവേറ്റു. പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ്‌ അംഗം ഹരിന്ദര്‍ മല്‍ഹി, ഫൊക്കാന പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ഇന്‍ഡോകാനഡ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ എനര്‍ജി കമ്മിറ്റി ചെയര്‍ കന്‍വര്‍ ധന്‍ജാല്‍, ബ്രാംപ്‌ടണ്‍ മലയാളി സമാജം പ്രസിഡന്റ്‌ കുര്യന്‍ പ്രക്കാനം, ടൊറന്റോ ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ്‌ ഉദയന്‍ പുരുഷോത്തമന്‍, മാര്‍ക്കം റേസ്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍ ജോബ്‌സണ്‍ ഈശോ, എഡബ്യുഐസി കമ്യൂണിറ്റി ആന്‍ഡ്‌ സോഷ്യല്‍ സര്‍വീസസ്‌ പ്രസിഡന്റ്‌ പ്രീതി ലാംബ എന്നിവര്‍ പങ്കെടുത്തു.

ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചനാ മല്‍സരത്തിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു. ഗ്രൂപ്പ്‌ ഒന്നില്‍ ജെറുഷ തോമസ്‌, ശ്വേത സാജു, അരുണിമ മറിയം ബ്രിജേഷ്‌, ഗ്രൂപ്പ്‌ രണ്ടില്‍ ജിഷ്‌ണു ജയപ്രകാശ്‌, അലാന ഈപ്പന്‍, റെബേക്ക സാം, ഗ്രൂപ്പ്‌ മൂന്നില്‍ അഞ്‌ജലി ജോണ്‍, എമി റോണി, കാത്‌റീന്‍ പുന്നൂസ്‌ എന്നിവര്‍ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അസോസിയേഷന്‍ സെക്രട്ടറി മഞ്‌ജുള ദാസ്‌, വൈസ്‌ പ്രസിഡന്റ്‌ മജോ വര്‍ഗീസ്‌, ജോയിന്റ്‌ സെക്രട്ടറി ജോര്‍ജ്‌ വര്‍ഗീസ്‌, ട്രഷറര്‍ തോമസ്‌ ചാക്കോ, പ്രശാന്ത്‌ പൈ, മേഴ്‌സി ഇലഞ്ഞിക്കല്‍, അശോക്‌ പിള്ള, ജെറി ഈപ്പന്‍, മുകുന്ദന്‍ മേനോന്‍, അരവിന്ദ്‌ മേനോന്‍ തുടങ്ങിയവര്‍ ക്രിസ്‌മസ്‌ ഗാലയ്‌ക്കു നേതൃത്വം നല്‍കി. ഇവന്റ്‌ കണ്‍വീനര്‍ ജോളി ജോസഫായിരുന്നു അവതാരകന്‍. നാലരമണിക്കൂറോളം നീണ്ട കലാപരിപാടികള്‍ക്കും ക്രിസ്‌മസ്‌ വിരുന്നിനുമൊടുവില്‍ സജീവമായ ഡാന്‍സ്‌ ഫ്‌ളോറില്‍ കുരുന്നുകള്‍ മുതല്‍ സദസിലെ മുതിര്‍ന്ന അംഗങ്ങള്‍വരെ നൃത്തച്ചുവടുവച്ചു മടങ്ങിയത്‌ നിറഞ്ഞ മനസോടെ. ഇനി കാത്തിരിപ്പ്‌ പുതവര്‍ഷപുലരിക്കും സാന്റയുടെ അടുത്ത വരവിനായും.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code