തൈക്കാട്ടുശേരി (തൃശൂര്‍): ക്വീന്‍മേരീസ് ഫോണ്ട്ലിംഗ് ഹോമില്‍ നിന്ന് 150-ാമത്തെ കുഞ്ഞിനെ ദത്തുനല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ദത്തുനല്കല് കര്‍മം നിര്‍വഹിച്ചു.
പന്ത്രണ്ടു കുട്ടികളെ ദത്തെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നല്കുന്ന 'ഡിസൈപ്പിള്‍സ് 12' പരിപാടിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എന്‍ട്രന്‍സ് പരിശീലനം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം വരെയുള്ള ചെലവുകള്‍ ക്വീന്‍ മേരിസ് ഫോണ്ട്ലിംഗ് ഹോം ഏറ്റെടുക്കുന്നതാണ്. ഈ പദ്ധതി പ്രൊഫ. പി.സി തോമസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെയും ഉദാരമതികളുടെ പിന്തുണയോടെയുമാണ് നടപ്പാക്കുക. പഠിച്ചു ഡോക്ടറാകുന്ന ഇവരുടെ സേവനം ക്വീന്‍ മേരീസൂം പ്രയോജനപ്പെടുത്തും.
നൂറ്റമ്പതാമതു കുഞ്ഞിന് ദത്തു നല്കലിനോടനുബന്ധിച്ച് ഒരുക്കിയ ദത്തെടുത്ത മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും സംഗമത്തില്‍ പോലീസ് അസിസ്റ്റന്്റ കമ്മീഷണര്‍ വി.രവാധാകൃഷ്ണന് നായര്‍, ബി.െജ.പി സംസ്ഥാന കോര്‍ ഓര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ന്, തൈക്കാട്ടുശേരി പള്ളി വികാരി ഫാ. ഡെന്നി താന്നിക്കല്‍, സന്തോഷ് ജോണ്‍ തൂവല്‍, അഡ്വ.സെബി പുല്ലേലി, ഫ്രാന്‍സീസ് മുത്തിപ്പീടിക എന്നിവര്‍ സംസാരിച്ചു.
Comments