Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹുസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 25ന്‌   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പല്‍ സഭകളില്‍പെട്ട 17 ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്‌ട്‌ ഇന്ത്യാ ക്രിസ്‌ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ്‌ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

സ്റ്റാഫോര്‍ഡിലെ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 25ന്‌ (വ്യാഴം) വൈകുന്നേരം അഞ്ചിന്‌ ആഘോഷങ്ങള്‍ ആരംഭിക്കും.

ചടങ്ങില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അലക്‌സിയോസ്‌ മാര്‍ യൂസേബിയോസ്‌ മെത്രാപോലീത്ത ക്രിസ്‌മസ്‌ സന്ദേശം നല്‍കും. നിരവധി ഗായസംഘങ്ങളുടെ കരോള്‍ ഗാനങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന മറ്റു പരിപാടികളും ക്രമീകരിച്ചിട്ടുണെ്‌ടന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബങ്ങളേയും ആഘോഷ പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്‌: റവ. ഫാ. എം.ടി ഫിലിപ്പ്‌ (പ്രസിഡന്റ്‌), 281 530 3417, ഡോ. അന്നാ കെ. ഫിലിപ്പ്‌ (സെക്രട്ടറി) 713 305 2772, റോബിന്‍ ഫിലിപ്പ്‌ (ട്രഷറര്‍) 713 408 4326, ഷാജി പുളിമൂട്ടില്‍ (പ്രോഗ്രാം) 832 775 5366, റവ. കെ.ബി കുരുവിള (പിആര്‍ഒ) 281 636 0327.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code