Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരതത്തിന്റെ പ്രകാശം കെടുത്തരുത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Picture

പാലാ: ഭാരതം പുലര്‍ത്തിപോന്ന മഹത്തായ മൂല്യങ്ങളെ അപകടപ്പെടുത്തരുതെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ യുവജനങ്ങള്‍ സംഘടിപ്പിച്ച സാന്തോക്ലോസ് മത്സരവും തിരുപ്പിറവി സന്ദേശഘോഷയാത്രയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും നാടാണ് ഭാരതം. മഹത്തായ ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് ഭരണഘടനാശില്പികള്‍ ഈ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്തത്. ഇതിനു വിരുദ്ധമായ പ്രവണതകള്‍ വളരുന്നത് ആശങ്കാജനകമാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് അപലപനീയമാണ്. ക്രിസ്മസ് ദിനം നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്ന് സന്ദേശംനല്‍കിയ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു. തിരുപ്പിറവി സന്ദേശറാലി ഡി.വൈ.എസ്.പി. സുനീഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ഫാ. ജോസഫ് ആലഞ്ചേരി, ബിജു കാനകാട്ട്, ആന്റോച്ചന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്കു മുമ്പില്‍

പ്രാര്‍ത്ഥനാമലരുകളുമായി യുവജനങ്ങള്‍

പാലാ: പെഷവാറിലെ കുഞ്ഞുങ്ങള്‍ക്ക് ആത്മശാന്തി നേര്‍ന്ന് ആയിരത്തോളം യുവജനങ്ങള്‍ തിരികള്‍ തെളിച്ചു പ്രാര്‍ത്ഥിച്ചു. പാലാ രൂപതയിലെ കെ.സി.വൈ.എം. അംഗങ്ങളായ യുവജന
ങ്ങളാണ് പാലാ ബിഷപ്‌സ് ഹൗസിനു മുമ്പില്‍ നൂറു കണക്കിന് മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചത്. കെ.സി.വൈ.എം. രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു. എല്ലാ ക്രൂരതകളും ക്രൂരമായ ചിന്തകളും തങ്ങളില്‍നിന്ന്
അകറ്റണമെന്നും ഉള്ളിലെ നന്മയുടെ പ്രകാശത്തെ കെടുത്താന്‍ അനുവദിക്കരുതെന്നും പെഷവാറില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗഭാഗ്യം നല്‍കണമെന്നുമാണ് യുവജനങ്ങള്‍ പ്രാര്‍ത്ഥിച്ചത്.

സാന്താക്ലോസ് മത്സരവും തിരുപ്പിറവി സന്ദേശ ഘോഷയാത്രയും നടന്നു

പാലാ: കെ.സി.വൈ.എം. പാലാ രൂപത തിരുപ്പിറവി സന്ദേശയാത്രയും സാന്താക്ലോസ് മത്സരവും നടത്തി. പാലാ ബിഷപ്‌സ് ഹൗസില്‍ നിന്നാരംഭിച്ച റാലി മാര്‍ ജോസഫ് കല്ലറ
ങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാലാ ഡി.വൈ.എസ്.പി. സുനീഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സന്ദേശം നല്‍കി. പപ്പാ മത്സര വിജയികള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ സമാപനസന്ദേശം നല്‍കി. ഫാ. ജോസഫ് ആലഞ്ചേരി, ബിജു കാനകാട്ട്, ആന്റോച്ചന്‍ ജെയിംസ്, സി. ഷൈനി ഡി.എസ്.റ്റി. എന്നിവര്‍ പ്രസംഗിച്ചു.


Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code