മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു
ഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് ഓരോ ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ വികാരി ഫാ. ബിജു ഡാനിയേലിന്റെ നേതൃത്വത്തില്‍ കാരള്‍ സംഘങ്ങള്‍ പാട്ടുംപാടി ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്കി.
24ന് വൈകിട്ട് സന്ധ്യാനമസ്കാരവും, പ്രത്യേക ശുശ്രൂഷയും, വിശുദ്ധ കുര്‍ബ്ബാനയും നടത്തി. തുടര്‍ന്ന് കേക്കും ഡിന്നറും നല്‍കുകയും ഇടവകയുടെ ക്രിസ്തുമസ്പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു.
Comments