Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദ്രാസ് ഭദ്രാസന ദിനാചരണവും പുതുവത്സാഘോഷവും നടത്തി

Picture

ചെന്നൈ: മദ്രാസ് ഭദ്രാസന ദിനാചരണവും പുതുവത്സാഘോഷവും പെരമ്പൂര്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ നടന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.

ലഭിച്ച ദൈവകൃപകളെ കുറിച്ച് ഓര്‍ക്കുവാനും കുറവുകള്‍ നികത്തി ഒരുമയോടെ മുമ്പോട്ടു പോകുവാനും കഴിയട്ടെയെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പറഞ്ഞു. ഫാ. തെസായി ജെറി പുതുവത്സര സന്ദേശം നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം, കൌണ്‍സിലംഗം ഫാ. എം.പി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ്ജ് വര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പാ, ജോസഫ് തളിയപ്പറമ്പില്‍ കോര്‍എപ്പിസ്‌കോപ്പാ, ഫാ. ഏബ്രഹാം ജേക്കബ്, ഫാ. കോശി ഫിലിപ്പ്, ഫാ. തോമസ് ഐസക്ക്, ഫാ. ടി.എഫ് സ്‌റാലിന്‍, ഫാ. അജി കെ. വര്‍ഗീസ്, ഫാ. പി.ജെ. ബിനു, ഫാ. വി.എം. ജെജിസ്, ഫാ. അനൂപ ജോസഫ് ഈപ്പന്‍, ഫാ. പ്രദീപ് പൊന്നച്ചന്‍, ഫാ. ലിജു സാമുവേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, ഇടവകകളുടെ ഭാരവാഹികള്‍, ആദ്ധ്യാത്മീക സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ ഇടവകകളില്‍ നിന്നുള്ള ആത്മീയ സംഘടനകളുടെ കലാപരിപാടികളും നടന്നു. ഭദ്രാസനദിനം പ്രമാണിച്ച് എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code