റാസ് അല്‍ ഖൈമ: അശുദ്ധമായ ഈ ലോകത്തില്‍ വിശുദ്ധരായി ജീവിക്കുവാന്‍ എബ്രഹാം മാര്‍ സെറാഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു.
റാസ് അല ഖൈമ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളില്‍ മൂഖ്യകാര്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ വളര്‍ന്നുവരുന്ന തലമുറയുടെ ആത്മീയ പരിഭോഷണത്തിന് ശ്രേദ്ധിക്കണം. ഈ ലോകം അശുദ്ധമായിരിക്കാം അതില്‍ വിശുദ്ധരായി ജീവിക്കുക എന്നതാണ് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നമ്മളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വി.കുര്‍ബ്ബാനക്കു ശേഷം റാസ് അല ഖൈമ സൈന്റ്റ് മേരിസ് സണ്‍ഡേ സ്കൂളില്‍ ഈരുപതഞ്ചു വര്‍ഷം പൂര്ത്തിയകിയ അദ്ധ്യാപകരെ ആദരിച്ചു. ഒരു മാസമായി യു.ഏ.യിലെ വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷയ്ക്ക് ശേഷം ബംഗളുരുവിലേക്ക് മെത്രാപോലിത്ത മടങ്ങി.
Comments