Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലണ്ടനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം മോര്‍ച്ചറിയില്‍

Picture


ലണ്ടന്‍:  ലണ്ടനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ജനാര്‍ദനപുരം വാഴവിള വീട്ടില്‍ വിജയനാണ് ( 51) മരിച്ചതായി സ്ഥിരീകരിച്ചത്. ഭാര്യയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് എറിത്തില്‍ കൗസിലിന്റെ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു വിജയന്റെ താമസം. നാട്ടിലുള്ള സഹോദരങ്ങളെ മാത്രമേ വിജയന്‍ വിളിക്കാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഡിസംബര്‍ ആദ്യവാരത്തിന് ശേഷം നാട്ടിലേക്ക് ഫോണ്‍ വിളച്ചിട്ടില്ല.

തുടര്‍ന്ന് സംശയം തോന്നിയ നാട്ടിലുള്ള ബന്ധുക്കള്‍ ലണ്ടനില്‍ പോലീസുകാരെ വിവരം ധരിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് വിജയനെ കണ്ടെത്താന്‍ ഒ.ഐ.സി.സി. നേതാക്കളുടെ സഹായം തേടിയത്.

വിജയന്റെ ഫ്‌ലാറ്റില്‍ അന്വേഷിച്ചപ്പോള്‍ ആംബുലന്‍സുകാര്‍ എത്തി കൊണ്ടുപോയതായി അയല്‍വാസികള്‍ മഹേഷിനോടും ഒപ്പമുണ്ടായിരുന്നവരോടും പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രികളിലും കൗണ്‍സിലിലും അന്വേഷിച്ചപ്പോഴാണ് വിജയന്‍ മരിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് അടുത്തുള്ള സ്ഥലങ്ങളിലെ കൊണോറര്‍മാരെ ബന്ധപ്പെട്ടപ്പോള്‍ വിജയന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും സംസ്‌കാരം നടത്തുന്നതിനുള്ള നടപടികളായതായും അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഏതാനും ദിവസങ്ങള്‍ കാത്തിരുന്ന ശേഷം സംസ്‌കരിക്കാന്‍ കൊറോണര്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയാല്‍ അവരുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച നടപടികള്‍ ഉണ്ടാവുക.

ക്രോയിഡോണില്‍ താമസിച്ചിരുന്നപ്പോള്‍ വിജയന്‍ മെയ് ഡേ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ക്രോയിഡോണില്‍ അദ്ദേഹത്തിന് നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു. മികച്ച ആര്‍ട്ടിസ്റ്റ് ആയിരുന്ന വിജയന്റെ ചിത്രങ്ങള്‍ക്ക് ആരാധകരും ഏറെയായിരുന്നു. വിജയന്റെ പിതാവ് വേണുഗോപാല്‍ നാട്ടില്‍ പോലീസില്‍ ഉന്നത തസ്തികയില്‍ ഉദ്യോഗസ്ഥനായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code