Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രശസ്‌ത നടന്‍ മാള അരവിന്ദന്‍ അന്തരിച്ചു

Picture

കോയമ്പത്തൂര്‍: പ്രശസ്‌ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്ന്‌ രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു അന്ത്യം.

1968-ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ്‌ സിനിമാ അഭിനയ രംഗത്തേക്ക്‌ കടന്നത്‌.
എഴുപതോളം സിനിമകളില്‍ മാള അഭിയിച്ചിട്ടുണ്ട്‌.


നാടക രംഗത്തിലൂടെയാണ്‌ മാള അഭിനയരംഗത്തേക്ക്‌ കടന്നത്‌. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്‌, നാടകശാ!ല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്‌ ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. 1968 ല്‍ ഡോ. ബാലകൃഷ്‌ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ്‌ അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്‌. പിന്നീട്‌ നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത്‌ മാള അരവിന്ദന്‍ പ്രസിദ്ധനായി.

എറണാകുളം ജില്ലയില്‍ വടവുകോട്ട്‌ എന്ന സ്ഥലത്ത്‌ അയ്യപ്പന്റേയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ്‌ അരവിന്ദന്‍ ജനിച്ചത്‌. പിതാവ്‌ പോലീസ്‌ എക്‌സ്സൈസ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സ്‌കൂള്‍ അദ്ധ്യാപികയും. ചെറുപ്പ കാലത്ത്‌ തബലിസ്റ്റ്‌ ആയിരുന്ന അരവിന്ദന്‍ നാടകത്തിലൂടെയാണ്‌ അഭിനയരംഗത്തേക്ക്‌ എത്തുന്നത്‌. ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ്‌ ആയിരുന്നു അദ്ധ്യാപികയായ മാതാവിന്‍റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട്‌ മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്‌തനാവുകയായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code