കാലിഫോര്‍ണിയ: ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ രവ് നീത് കൗറിനെ(20) കാലിഫോര്‍ണിയ കമ്യൂണി കോളജുകളുടെ ഗവര്‍ണേഴ്സ് ബോര്‍ഡില്‍ അംഗമാക്കിക്കൊണ്ടു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇപ്പോള്‍ 20 വയസ് പ്രായമുളള കൗര്‍ നാലാം വയസിലാണ് അമേരിക്കയിലെത്തിയത്. കാലിഫോര്‍ണിയ കമ്യൂണി കോളജ് സ്റ്റുഡന്റ് സെനറ്റര്‍, റിവര്‍ സൈഡ് സിറ്റി കോളജ് അസോസിയേറ്റഡ് സ്റ്റുഡന്‍സ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇരുപത് വയസിനുള്ളില്‍ കൗര്‍ നേടിയെടുത്ത പ്രശസ്തിയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി കാലിഫോര്‍ണിയ കമ്യൂണിറ്റി കോളജ് ചാന്‍സലര്‍ ബ്രിസ് ഹാരിസ് പറഞ്ഞു. ഹെമറ്റ് ഹൈസ്കൂളില്‍നിന്നു ഗ്രാജ്വേറ്റ് ചെയ്ത കൗര്‍ റിവര്‍സൈഡ് കമ്യൂണിറ്റി കോളജില്‍നിന്നും സയന്‍സില്‍ ബിരുദം നേടി.
മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നു ഹൃദയ ശസ്ത്രക്രിയ വിദഗ്ധയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കൗര്‍ പറഞ്ഞു. കമ്യൂണി കോളേജുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ബോര്‍ഡില്‍ കൊണ്ടുവന്നു പരിഹരിക്കുന്നതിനു ശ്രമിക്കുമെന്നും കൗര്‍ പറഞ്ഞു.
Comments