Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എം.മാണിക്കു പിന്നില്‍ അണിനിരക്കണം: സഭകള്‍ ഉറക്കം നടിക്കുന്നു: ബേബി ഊരാളില്‍

Picture

ധനമന്ത്രി കെ.എം. മാണിയെ വേട്ടയാടുന്നവര്‍ക്കെതിരെ കേരളീയ സമൂഹം മുന്നോട്ടു വരണമെന്നു സാമൂഹിക സാംസ്‌കാരിക നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബേബി ഊരാളില്‍ ആവശ്യപ്പെട്ടു. പെട്ടെന്നൊരു ദിവസം അദ്ദേഹം അഴിമതിക്കാരനായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. അതുപോലെ ഇന്‍സ്‌റ്റാള്‍മെന്റായി കോഴ കൊടുത്തു എന്നു പറയുന്നതിലും അവിശ്വസനീയതയുണ്ട്‌.

കേരളം കണ്ടിട്ടുള്ള മുന്‍നിര നേതാവാണ്‌ കെ.എം. മാണി. കേരളാ കോണ്‍ഗ്രസ്‌ അന്നും ഇന്നും കര്‍ഷകരുടെ താങ്ങും തണലുമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസും അതിന്റെ സമുന്നത നേതാവായ കെ.എം. മാണിയും കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിരുന്നു. മാണിസാറിന്റെ പ്രവര്‍ത്തനശൈലിയും ക്രാന്തദര്‍ശനവും അദ്ദേഹത്തെ തന്റെ 50 വര്‍ഷത്തെ രാഷ്‌ട്രീയ പരിചയത്തില്‍ വിവാദത്തിനതീതനാക്കുന്നു എന്നും ബേബി ഊരാളില്‍ പറഞ്ഞു.

50 വര്‍ഷം തുടര്‍ച്ചയായി നിയമസഭയില്‍ തന്റെ സാന്നിധ്യമറിയിച്ച കേരളത്തിലെ ഏക രാഷ്‌ട്രീയ നേതാവ്‌, ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രി, ഭരിച്ചിരുന്ന വകുപ്പുകളിലെല്ലാം മികവു പുലര്‍ത്തിയ ഭരണാധിപന്‍, ഇതിലെല്ലാം ഉപരി കര്‍ഷകരുടെ `മാഗ്നാകര്‍ട്ട` എഴുതിയുണ്ടാക്കിയ ഒരു നല്ല കൃഷിക്കാരന്‍. ഇങ്ങനെ എന്തെല്ലാം സവിശേഷതകള്‍! കഴിഞ്ഞ 50 വര്‍ഷം കേരളാ നിയമസഭയില്‍ ക്രിസ്‌തീയ സഭകളുടെയും വക്‌താവായിരുന്നു കെ.എം. മാണിയെന്നും അദ്ദേഹം പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code