Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാഴ്ചയുടെ വര്‍ണ്ണ വിസ്മായനുഭവം - 9D സിനിമ കേരളത്തിലാദ്യമായി പ്രദര്‍ശനം തിരുവനന്തപുരത്ത്   - സിക്സ്റ്റസ്.പി

Picture

സിനിമ കാണുമ്പോള്‍ തീയറ്ററിനുള്ളില്‍ മഴ പെയ്താലോ? നനഞ്ഞേ മതിയാകൂ. കാറ്റ്, മഞ്ഞ്, പുക, മണം ബബിള്‍സ് എന്നിവ കൂടി ആയാലോ? അതൊരു വ്യത്യസ്ത അനുഭൂതി തന്നെ. 
സിനിമ തുടങ്ങുമ്പോള്‍ത്തന്നെ പ്രേക്ഷകരും കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും സിനിമയുടെ ഉള്ളറകളിലൂടെ സിനിമയെ ദര്‍ശിക്കാന്‍ കഴിയുന്ന പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടങ്ങള്‍ക്കൊപ്പം സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളുടെ ഒറിജിനല്‍ ഫീലിംഗ് പ്രേക്ഷകര്‍ക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന തീയറ്റര്‍ ഘടന. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനശേഷി ഉളവാക്കുന്ന പുതിയതരം ടെക്‌നോളജിയാണ് 9D സിനിമാ പ്രദര്‍ശനം. 
 
ത്രിമാന ദൃശ്യങ്ങള്‍ക്കൊപ്പം പഞ്ചേന്ദ്രിയാനുഭൂതികളേയും അനുഭവവേദ്യമാക്കുകയാണ് ഇവിടെ. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്കൊപ്പം വസ്തുക്കളുടെ ഗന്ധം, കാലാവസ്ഥ എന്നിവ അനുഭവിക്കാം. സ്‌ക്രീനിലെ മഞ്ഞ്, ഇടിയും മിന്നലും, കൊടുങ്കാറ്റ്, പുക, പൂക്കളുടെ സുഗന്ധം എന്നിവ കാഴ്ചക്കാര്‍ക്ക് നേരിട്ട് അനുഭവിക്കാം. സീന്‍ അനുസരിച്ച് ഇരിപ്പിടം ചലിച്ചുകൊണ്ടേയിരിക്കും. 
 
2012 - ല്‍ യു.എ. യിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച '9D സിനിമ എന്റര്‍ട്ടൈന്‍മെന്റ്'ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ആദ്യം തുടങ്ങിയത്. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് ചെട്ടിക്കുളങ്കര ജംഗ്ഷനില്‍ ഗള്‍ഫ് സ്റ്റാര്‍ കോപ്ലക്‌സില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിനടുത്ത് 2 മാസം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 150 ല്‍പ്പരം 9D സിനിമകള്‍ മാറിമാറികാണുവാനുള്ള അവസരം ഇവിടെ ഉണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശന സമയം. 150 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ്. കുട്ടികള്‍ക്ക് 80 രൂപാ. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍, മറ്റ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കണ്‍സഷന്‍ അനുവദിക്കും. 
 
പദ്ധതിയുടെ പ്രചരണാര്‍ത്ഥം അനാഥാലയങ്ങള്‍പോലുള്ള സന്നദ്ധ സംഘടനകളിലെ കുട്ടികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 
 
9D സിനിമയുടെ സാങ്കേതിക വിദ്യ ജില്ലകള്‍ തോറും വ്യാപിപ്പിക്കുന്നതിനായി മൊബൈല്‍ 9D സിനിമ എന്റര്‍ട്ടൈന്റ്‌മെന്റ് വാന്‍ ഒരുക്കിയിട്ടുണ്ട്. എന്റര്‍ട്ടൈന്റ്‌മെന്റ് ഫൗണ്ടന്‍ ഇന്നവേഷന്‍ (ഫോയിന്‍ XD) എന്ന സ്ഥാപനമാണ് 9D എന്ന നൂതന സംവിധാനം തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുള്ളത്. ജോസ് സെബാസ്റ്റ്യന്‍, ഖാദര്‍, മുഹമ്മദ് അഷ്‌റഫ്, നജീബ് എന്നീ യുവ സംരംഭകരാണ് ഈ ആശയത്തിന് പിന്നില്‍. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോയിന്‍ XD - 04713302887
 
 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code