Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്‍ഫ്രാന്‍സിസ്‌ക്കൊ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു   - പി. പി. ചെറിയാന്‍

Picture

കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌ക്കൊ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്ത്യയുടെ 66-മത് റിപ്പബ്ലിക്ക്ദിനാഘോഷങ്ങള്‍ സമുചിതമായി സംഘടിപ്പിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പ്രാദേശിക വ്യാപാരികള്‍, തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷ ചടങ്ങുകള്‍ക്ക് പുതിയതായി ചുമതലയേറ്റ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വെങ്കിടേശന്‍ അശോകിന്റെ സാന്നിധ്യം പുത്തന്‍ ഉണര്‍വ്വേകി.
 
ഒറീസയില്‍ നിന്നുള്ള വെങ്കിടേശന്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലും, ചൈനീസ് ഭാഷയിലും നടത്തിയ പ്രസംഗം അതിഥികളായി എത്തിയവരെ അത്ഭുതപ്പെടുത്തി.
 
ഇന്ത്യന്‍ പ്രതിനിധിയായി അന്തര്‍ദേശീയരംഗങ്ങളില്‍ പ്രവര്‍ത്തിച്ച വെങ്കിടേശന്‍ ചെക്ക്‌റിപ്പബ്ലിക്ക് അംബാസിഡര്‍് പദവി 2014 ല്‍ ഒഴിഞ്ഞതിനു ശേഷമാണ് കോണ്‍സുലര്‍ ജനറലായി ചുമതലയേറ്റത്.
ഇന്ത്യയും- അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വഴിതെളിയിക്കുമെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുന്നതിനിടെ കോണ്‍സുലര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 
ഐസിസി ബാങ്ക്വറ്റ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ക്കൊപ്പം ചീഫ് പോലീസ് ഓഫീസര്‍ റൂബന്‍ ചാവസ്, കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്മീഷ്ണര്‍ ഡേവ് ജോന്‍സ്, സമീപ സിറ്റികളില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ സന്ധ്യ ഹരിദാസ്, വിസ ഓണ്‍ അറൈവല്‍ സ്‌ക്കീമിനെകുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന് വിവിധ കമ്മ്യൂണിറ്റി ലീഡേഴ്‌സുമായി കോണ്‍സുലര്‍ ജനറല്‍ ചര്‍ച്ചകള്‍ നടത്തി.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code