Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കത്തോലിക്കാഓര്‍ത്തഡോക്‌സ് സഭൈക്യ ചര്‍ച്ച റോമില്‍

Picture


റോം: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ചര്‍ച്ചയ്ക്കുവേണ്ടിയുള്ള രാജ്യാന്തര കമ്മീഷന്‍ സെന്റ് പോള്‍സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രധാന കാര്‍മികത്വത്തിലും വിവിധ സഭാ പ്രതിനിധികളുടെ പങ്കാളിത്തത്തിലും ആരംഭിച്ചു.
താത്വിക ചര്‍ച്ചയിലൂടെ സഭൈക്യം ഉണ്ടാകുന്നില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. കര്‍ത്താവ് രണ്ടാമത് വരുമ്പോഴും നമ്മള്‍ ചര്‍ച്ചയിലായിരിക്കും. വൈവിധ്യങ്ങളെ ഏകോപിപ്പിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിലാണ് സഭൈക്യം സംഭവിക്കേണ്ടത്. എല്ലാ സഭകളും ഏക സുവിശേഷത്തിന്റെ ശുശ്രൂഷയിലാണെന്നും മാര്‍പാപ്പ പറഞ്ഞു.

കമ്മീഷന്റെ കഴിഞ്ഞ യോഗങ്ങളില്‍ സഭകളുടെ സ്വഭാവത്തെക്കുറിച്ചും ദൌത്യത്തെക്കുറിച്ചും നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പൊതുധാരണയിലെത്തി ഒരു രേഖയ്ക്ക് രൂപംകൊടുത്തിരുന്നു. ആദിമസഭയിലെ കൂട്ടായ്മ സമ്പ്രദായങ്ങളെക്കുറിച്ചുള്ള മറ്റൊരു രേഖയ്ക്ക് ഇക്കുറി അന്തിമരൂപം നല്‍കും.

കോപ്റ്റിക്, അര്‍മീനിയന്‍ കാതോലിക്കേറ്റുകള്‍, സിറിയന്‍, മലങ്കര, ഇത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നിവയുമായാണ് ചര്‍ച്ച. ഒരു ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് പ്രതിനിധികള്‍ വീതം 14 പേരും, കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് 14 പേരും ചേര്‍ന്ന് 28 പേരാണ് കമ്മീഷനില്‍.
മലങ്കര സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code