Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

Picture

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള ഗാന്ധി പാര്‍ക്കില്‍ വെച്ച്‌ ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷം നടന്നു. ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ രാഷ്‌ട്രപിതാവിനെ അനുസ്‌മരിച്ചു.

എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റുമാരായ തോമസ്‌ മാത്യു, സതീശന്‍ നായര്‍, വൈസ്‌ പ്രസിഡന്റ്‌ മാത്യൂസ്‌ ഏബ്രഹാം, സെക്രട്ടറിമാരായ അബ്രഹാം വര്‍ഗീസ്‌, ജോഷി വള്ളിക്കളം, ട്രഷറര്‍ ജസി റിന്‍സി, കമ്മിറ്റി മെമ്പര്‍മാരായ സന്തോഷ്‌ നായര്‍, റിന്‍സി കുര്യന്‍, യൂത്ത്‌ കോര്‍ഡിനേറ്റേഴ്‌സായ ബെന്നി പരിമണം, മാത്യു ടി. തോമസ്‌, അജയന്‍ കുഴിമറ്റത്തില്‍, പ്രവീണ്‍ തോമസ്‌ തുടങ്ങിയവര്‍ റിപ്പബ്ലിക്‌ ദിനാശംസകള്‍ നല്‍കി. ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ തമ്പി മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code