Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

Picture

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് തിരുമേനിയുടെ 81ാം ഓര്‍മ്മപ്പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട് പഴയസെമിനാരിയില്‍ കൊടിയേറി.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. സഖറിയാ മാര്‍ തെയോഫിലോസ്, ഡോ. എം. എസ് യൂഹാനോന്‍ റമ്പാന്‍, സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദ്വിശതാബ്ദി ആഘോഷിക്കുന്ന പഴയസെമിനാരിയില്‍ മലങ്കരസഭാ ഭരണഘട രൂപീകരണം, സഭാഭരണഘടനയിലെ ജനാധിപത്യ സ്വഭാവം എന്നീ വിഷയങ്ങളെപ്പറ്റി 24ന് മൂന്നുമണിക്ക് ചരിത്ര സെമിനാര്‍ നടത്തപ്പെടും. സഭാ ഭരണഘട രൂപീകരണം എന്ന വിഷയത്തെപ്പറ്റി സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യനും സഭാഭരണഘടനയിലെ ജനാധിപത്യസ്വഭാവം എന്ന വിഷയത്തെപ്പറ്റി സഭാ വൈദിക ട്രസ്‌റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടും സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫാ. ഡോ. ഒ. തോമസ്, വെരി. റവ. ഡോ. എം. എസ്. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ സെമിനാറുകള്‍ക്ക് മോഡറേറ്റര്‍ ആയിരിക്കും.
26ാം തീയതി രാവിലെ 9 മണിക്ക് നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം ഫാ. ഡോ. ടി. ജെ. ജോഷ്വാ ഉദ്ഘാടനം ചെയ്യും. 27ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. ഫാ. കെ. വി. ഏലിയാസ് ധ്യാനം നയിക്കും. വൈകുന്നേരം 6 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.45ന് സെമിനാരിയില്‍ സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്ന് ഫാ. പി. എ. ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. 9 മണിക്ക് റാസായും പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്‌ളൈഹിക വാഴ്വ്.
28ാം തീയതി രാവിലെ 7 മണിക്ക് പ്രഭാതനമസ്‌ക്കാരം, 8 മണിക്ക് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്‌ളൈഹിക വാഴ്വ്. 11 മണിക്ക് നാല് ആത്മീയ സംഘടനകളുടെ സമ്മേളനങ്ങള്‍ നടത്തപ്പെടുന്നു. സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്ററില്‍ മാത്യൂസ് മാര്‍ തേവോദോസ്യോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസ സംഗമത്തില്‍ ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍ മുഖ്യസന്ദേശം നല്‍കും. പഴയ സെമിനാരി ചാപ്പലില്‍ ബാലസമാജം ഏകദിന സമ്മേളനം അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. സ്മൃതി എക്യുമെനിക്കല്‍ ഹാളില്‍ അഖില മലങ്കര ശുശ്രൂഷക സംഘം സെന്‍ട്രല്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സമ്മേളനം നടത്തും. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. റജി മാത്യു മുഖ്യപ്രഭാഷണം നടത്തും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code