Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 05 ന് വ്യഴാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട് ഫ്രൗവന്‍ഹോഫ് സ്ട്രാസെ 08 ല്‍ വച്ച് നടത്തുന്നു. ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒന്നിച്ച് കൂടി ദേവപ്രീതിക്കായി അനുഷ്ടിക്കുന്ന മഹോത്സവമാണ് ആറ്റുകാല്‍ പൊങ്കാല. ഹിന്ദുപുരാണമനുസരിച്ച് ദാരുക നിഗ്രഹത്തിന് അവതരിച്ച ശക്തിയാണ് ആറ്റുകാലമ്മ.

ആശ്രിതവത്സലയായ തൃപുരസുന്ദരി ആറ്റുകാല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ താല്പര്യമുള്ളവരെ ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

മാര്‍ച്ച് 05 ന് രാവിലെ 10 മണിക്ക് അടുപ്പ് കത്തിക്കല്‍, 11 മണിക്ക് ഭഗവതി പൂജ, 11.30 ന് നിവേദ്യം എന്നിവയാണ് പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു ടെല. 0176 47987941; പ്രകാശ് നാരായണന്‍ ടെല. 0176 32580667; വിനോദ് ബാലക്യുഷ്ണപിള്ള ടെല. 0170 3122064 എന്നിവരുമായി ബദ്ധപ്പെടുക. ആറ്റുകാല്‍ പൊങ്കാല നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്: Frauenhof Strasse 8, 60528 Frankfurt




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code