Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം   - ബീന വള്ളിക്കളം

Picture

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ നോമ്പുകാല നവീകരണ ധ്യാനം മാര്‍ച്ച്‌ 27,28,29 തീയതികളില്‍ നടത്തപ്പെടുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ റവ.ഫാ. മാത്യു എലവുങ്കല്‍ ധ്യാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. 27-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30-നുള്ള ദിവ്യബലിക്കുശേഷം ആരംഭിക്കുന്ന ധ്യാനം വൈകിട്ട്‌ 6.30 വരേയും, തുടര്‍ന്ന്‌ 7 മണിക്ക്‌ ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്‌. 28-ന്‌ ശനിയാഴ്‌ച രാവിലെ 8.30-നുള്ള ദിവ്യബലിക്കുശേഷം വൈകിട്ട്‌ 5 മണി വരെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി ധ്യാനശുശ്രൂഷ നടക്കും.

മാര്‍ച്ച്‌ 29-ന്‌ ഓശാന ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ പാരീഷ്‌ ഹാളില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. അന്നേദിവസം ധ്യാനം 1 മണി മുതല്‍ 5 മണി വരെയാണ്‌. രാവിലെ 8.30-നും വൈകിട്ട്‌ 5.30നുമുള്ള ദിവ്യബലി സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല.

കുടുംബവര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈവര്‍ഷം വിശ്വാസികളേവരേയും ഈ ധ്യാനശുശ്രൂഷയില്‍ പങ്കുചേരുന്നതിനായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code