കാര്‍ബന്‍ മോണോക്സയ്ഡ് ദുരന്തം- മൂന്നാമത്തെ കുട്ടിയും മരിച്ചു - പി. പി. ചെറിയാന്
ട്രോയ്(ഒഹായെ): പുറത്തും, അകത്തും തണുപ്പു വര്‍ദ്ധിച്ചതോടെ, വീടിനകത്ത് ചൂട് ലഭിക്കുന്നതിനായി പ്രവര്‍ത്തിപ്പിച്ച ഫര്‍ണസില്‍ നിന്നും പുറത്തുവന്ന കാര്‍ബണ്‍ മോണോക്സയ്ഡ് ശ്വസിച്ച് ഒരു കുട്ടി കൂടി ഇന്ന്(മാര്‍ച്ച് 1 ഞായറാഴ്ച) മരിച്ചതോടെ ഈ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെയാണ് കാര്‍ബണ്‍ മോണോക്സയ്ഡ് ശ്വസിച്ചു മൂന്ന് കുട്ടികളെ താമസിക്കുന്ന വീട്ടില്‍ അബോധാവസ്ഥയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 14 വയസ്സുള്ള ഡയോനാന ബിഷപ്പും, 13 വയസ്സുള്ള ഡിയാ ബിഷപ്പും അന്ന് തന്നെ മരിച്ചിരുന്നു.
മരണത്തോടു മല്ലടിച്ചിരുന്ന 13 വയസ്സുക്കാരി ജാത്തിയ ജോണ്‍സ് ഇന്നാണ് മരിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ മൂന്നുപേരും കാര്‍ബണ്‍ മോണോക്സയ്ഡ് വിഷവാതകം ശ്വസിച്ചതാണ് മരണത്തിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്.
ഫര്ണസിലുണ്ടായ ലീക്കാണ് വിഷവാതകം പുറത്തുവരാനിടയായതെന്നും പോലീസ് പറഞ്ഞു.
മുത്തശ്ശിയോടു കൂടെയാണ് കുട്ടികള്‍ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ മുത്തശ്ശി ന്യൂമോണിയ ബാധിച്ചു ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
വിന്റര്‍ സീസണില്‍ ഹീറ്റര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കാര്‍ബണ്‍ മോണോക്സയ്ഡ് വാതക പരിശോധന നടത്തേണ്ടതു അനിവാര്യമാണ്. ഫര്‍ണസില്‍ നിന്നും വാതകചോര്‍ച്ച ഇല്ലാ എന്ന് ഉറപ്പു വരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു
Comments