Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനത്ത മഞ്ഞു വീഴ്ച അവഗണിച്ച് പുറത്ത് വിവാഹമണ്ഡപം ഒരുക്കി   - പി. പി. ചെറിയാന്‍

Picture

ഫോര്‍ട്ട് വര്‍ത്ത് : നോര്‍ത്ത് ടെക്‌സസില്‍ ഈ ആഴ്ചയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിദ്യാലയങ്ങളും, ഗവണ്‍മെന്റ് സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോഴും, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തെ തടസ്സപ്പെടുത്തുവാന്‍ മഞ്ഞു വീഴ്ചയ്ക്കായില്ല!

വെളുത്ത പരവതാനി വിരിച്ചതുപോലെ കുമിഞ്ഞു കൂടിയ സ്‌നോയില്‍ കതിര്‍ മണ്ഡപം ഒരുക്കി ക്ലെ ഷെല്‍ബേണ്‍, പ്രതിശ്രുതവധുവായ ടിഫിണിയെ ഭാര്യയായി സ്വീകരിക്കുന്നു എന്ന് മുഖ്യകാര്‍മ്മികന്‍ ചൊല്ലികൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റു പറഞ്ഞപ്പോള്‍ എത്തിചേര്‍ന്നിരുന്ന കുടുംബാംഗങ്ങള്‍ക്കും, സ്‌നേഹിതര്‍ക്കും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമാണ് വിവാഹം സമ്മാനിച്ചത്.
 
വിവാഹ തിയ്യതി നിശ്ചയിക്കുമ്പോള്‍ തന്നെ ഫെബ്രുവരിയില്‍ ഇത്തരം കാലാവസ്ഥ പ്രതീക്ഷിച്ചതാണെങ്കിലും, ഇത്രയും മോശമാകുമെന്ന് കരുതിയില്ല- ടെക്‌സസ്സില്‍ ജനിച്ചു വളര്‍ന്ന ടിഫണി പറഞ്ഞു.
 
മകളുടെ കൈചേര്‍ത്ത് പിടിച്ചു വരനെ ഏല്‍പ്പിക്കുന്നതിന് സ്‌നോയിലൂടെ നടന്നു നീങ്ങിയ പിതാവ് തെന്നി വീഴാതിരിക്കുന്നതിന് കൗബോയ് ഷുവാണ് ധരിച്ചിരുന്നത്.
 
പരസ്പരം സ്‌നേഹിച്ച് വിവാഹ തിയ്യതിയും നിശ്ചയിച്ച് ക്രമീകരണങ്ങള്‍ നടത്തിയതിനെ പരാജയപ്പെടുത്താന്‍ പ്രകൃതിയെ അനുവദിച്ചുകൂടാ- വരന്‍ ക്ലെ പറഞ്ഞു. വിവാഹത്തെകുറിച്ച് ഞങ്ങള്‍ക്ക് ജനിക്കുവാനിരിക്കുന്ന കുട്ടികളോടു പറയണം. അദ്ദേഹം കൂട്ടിചേര്‍ത്തു. തണുത്തുറഞ്ഞ അന്തരീക്ഷത്തിലും പരിഭവമില്ലാതെ വിവാഹം ആസ്വദിക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്കായി, എന്നതാണ് മറക്കാനാവാത്ത അനുഭവം.
 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code