Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടൊറേന്റോ മലയാളി സമാജം സഹായ നിധി കൈമാറി

Picture

കോഴിക്കോട്‌: കാനഡയിലെ ടൊറേന്റോ മലയാളി സമാജം, ഹാര്‍ട്ട്‌ കെയര്‍ ഫൗണേ്‌ടഷന്‍ കേരളയുമായി ചേര്‍ന്ന്‌ നടത്തിയ `ഹൃദയപൂര്‍വം അജിന്‌' എന്ന ഫണ്‌ട്‌ സമാഹരണ യജ്ഞത്തിലൂടെ ലഭിച്ച സഹായനിധി സംഘടനയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ സിനിമാതാരം എസ്‌തര്‍ അനില്‍ ഹാര്‍ട്ട്‌ കെയര്‍ ഫൗണേ്‌ടഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴയ്‌ക്ക്‌ കൈമാറി. ഇന്നലെ കോഴിക്കോട്ടു വച്ചാണ്‌ ചടങ്ങ്‌ നടന്നത്‌.

17 വയസുകാരനായ അജിന്റെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി ടൊറേന്റോയിലെ നല്ലവരായ മലയാളികളുടെ സഹകരണത്താല്‍ 7.5 ലക്ഷം രൂപ (15000 ഡോളര്‍) സ്വരൂപിക്കാന്‍ സമാജത്തിനു കഴിഞ്ഞിരുന്നു. ഈ സഹായനിധിയാണ്‌ കൈമാറിയത്‌. ഇതില്‍ പങ്കാളികളാകുന്ന ഓരോ മലയാളിയും അഞ്ചു ഡോളര്‍ വച്ച്‌ ഓരോ മാസവും ഈ സഹായനിധിക്ക്‌ സംഭാവന ചെയ്‌താണ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്‌ടുപോകുന്നത്‌.

വടക്കെ അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയാണ്‌ ടൊറേന്റോ മലയാളി സമാജം (ടിഎംഎസ്‌). കാനഡയിലെ പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനായി തുടങ്ങിയ രാഷ്ട്രീയത്തിനതീതമായ, മതേതര സംഘടന 1968ലാണ്‌ സ്ഥാപിതമായത്‌.

സഹായം ആവശ്യമുള്ളവര്‍ക്ക്‌ കൈത്താങ്ങാകാന്‍ ആരംഭിച്ച `ഹൃദയപൂര്‍വം ടിഎംഎസ്‌' എന്ന സഹായനിധി സംഘടനയുടെ പ്രസിഡന്റ്‌ ബിജു മാത്യൂസിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ്‌ ആവിഷ്‌കരിച്ചിട്ടുളളത്‌.

കേരളത്തില്‍ വൈദ്യസഹായം ആവശ്യമുള്ള നിര്‍ധനരെ സഹായിക്കുക, കേരളത്തിലും കാനഡയിലുമുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്‌, ഇമിഗ്രേഷന്‍ തട്ടിപ്പു തടയുന്നതിനായി ഹെല്‍പ്പ്‌ ലൈന്‍, കാനഡയിലെ മലയാളികള്‍ക്കു ഇന്‍ഡിവിജ്വല്‍ എമര്‍ജന്‍സി ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഫണ്‌ട്‌ തുടങ്ങി നാലു വിധത്തിലാണ്‌ ഇതിലൂടെ സഹായങ്ങള്‍ നല്‍കുന്നത്‌.

അവയവ ദാനവുമായി ബന്ധപ്പെട്ട അവബോധത്തിന്‌ ഹാര്‍ട്ട്‌ കെയര്‍ ഫൗണേ്‌ടഷന്‍ നേതൃത്വം നല്‍കുന്നുണ്‌ട്‌. ഹൃദയശസ്‌ത്രക്രിയയ്‌ക്കുശേഷമുളള 25000 രൂപയും ഫൗണേ്‌ടഷന്‍ നല്‍കുന്നുണ്‌ട്‌. ഇതുവരെ 954 ഹൃദയശസ്‌ത്രക്രിയ ചെയ്‌തിട്ടുണ്‌ട്‌. ഈ സെപ്‌റ്റംബര്‍ ആവുമ്പോള്‍ ആയിരം രോഗികള്‍ക്ക്‌ ഹൃദയശസ്‌ത്രക്രിയ ചെയ്‌തു നല്‍കാനാവുമെന്ന്‌്‌ ഹാര്‍ട്ട്‌ കെയര്‍ ഫൗണേ്‌ടഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code