തുരുത്തി: ഒരണ സമരത്തിന്റെ നേതാവും കെഎസ്യു സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന തുരുത്തി കിഴക്കേ തയ്യില്‍ അഡ്വ. കെ.ജെ. ജോണ്‍ (ജോണ്‍കുട്ടി-82) നിര്യാതനായി. കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ആദ്യകാല നേതാവും മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും ഗാന്ധി വിചാരവേദി സംസ്ഥാന അധ്യക്ഷനുമായിരുന്നു.
ഉത്തരവാദ പ്രക്ഷോഭണം, വിമോചനസമരം എന്നിവയില്‍ മുന്നണിപ്പോരാളിയായിരുന്ന ഇദ്ദേഹം എ.കെ. ആന്റണി, വയലാര്‍ രവി, എം.എ. ജോണ്‍ എന്നിവര്‍ക്കൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഒട്ടേറെ ട്രേഡ് യൂണിയനുകള്‍ക്കു തുടക്കംകുറിച്ചു. കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിലും മുഖ്യപങ്കു വഹിച്ചു. 1962ല്‍ അമരാവതി കുടിയിറക്കിനെതിരായി എകെജി, ഫാ. വടക്കന്‍ എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.
ഭാര്യ: കോട്ടയം കൊല്ലാട് പുള്ളിയില്‍ പരേതയായ അഡ്വ. മേരി ജോണ്‍. മക്കള്‍: റാണി ഡൊമിനിക്, ഡോ. രാജന് ജോണ്‍ (കോട്ടയം സ്പെഷ്യല്‍റ്റി ഡെന്റല്‍ ക്ലിനിക്), അഡ്വ. രഞ്ജിത് ജോണ്‍ (പബ്ലിക് പ്രോസിക്യൂട്ടര്‍ ആന്‍ഡ് ഗവ. പ്ലീഡര്‍, കോട്ടയം). മരുമക്കള്‍: ഡൊമിനിക് സക്കറിയ പാണംകാട് (ഗവ. കോണ്ട്രാക്ടര്, തൊടുപുഴ), ഡോ. ലീസല്‍ രാജന് കോയിത്തറ (കൈനകരി), അഡ്വ. എയ്ഞ്ചല്‍ രഞ്ജിത് കൈപ്പന്‍പ്ലാക്കല്‍ (കൊഴുവനാല്‍).
സംസ്കാരം ഇന്നു 3.30നു തുരുത്തി സെന്റ് മേരീസ് പള്ളിയില്‍.
Comments