ഇന്ത്യയുടെ യു.എസ്. അംബാസഡറായി അരുണ്‍ സിംഗിനെ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചു. - പി.പി.ചെറിയാന്
വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിംഗിനെ നിര്‍ദ്ദേശിച്ച വിവരം ഇന്ത്യാ ഗവണ്മെന്റ് ഔദ്യോഗീകമായി അമേരിക്കന്‍ ഗവണ്മെന്റിനെ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചുവെങ്കിലും അമേരിക്കന്‍ ഗവണ്മെന്റില് നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ ഫ്രാന്‍സിലെ അംബാസിഡറായി സേവനം അനുഷ്ഠിക്കുകയാണ് അരുണ്‍ സിംഗ്.
1979 ബാച്ചില്‍ ഐ.എഫ്.എസ്. ഓഫീസറായ അരുണ്‍ സിംഗ് യു.എസ്സിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന എസ് ജയശങ്കറിന്റെ സ്ഥാനത്താണ് നിയമിതനാകുന്നത്. ജയശങ്കര്‍ ജനുവരി മുതല്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പാരിസ് സന്ദര്‍ശനം ഏപ്രില്‍ പൂര്‍ത്തിയായതിനുശേഷം മാത്രമേ അരുണ്‍സിംഗ് പുതിയ ചുമതലയില്‍ പ്രവേശിക്കുകയുള്ളൂവെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ മിഷന്റെ ഡെപ്യൂട്ടി ചീഫായി വാഷിംഗ്ടണില്‍ അഞ്ചുവര്‍ഷം അരുണ്‍ സിംഗ് പ്രവര്‍ത്തിച്ചിരുന്നു.
Comments