Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എബോള വൈറസ് ബാധിച്ച ആദ്യനഴ്‌സ് നഷ്ടപരിഹാരത്തിന് കേസ്സ് ഫയല്‍ ചെയ്തു.   - പി. പി. ചെറിയാന്‍

Picture

ഡാളസ്(ടെക്‌സസ്) : ലൈബീരിയായില്‍ നിന്നും എബോല രോഗ ലക്ഷണവുമായി ഡാളസ്സിലെ പ്രിസ്ബിറ്റീരിയിന്‍ ചികിത്സയ്‌ക്കെത്തിയ, രോഗിയെ പരിചരിച്ച നേഴ്‌സ് നീനാ ഫാം ആശുപത്രിയുടെ അനാസ്ഥയെക്കെതിരെ ഡാളസ് കൗണ്ടി കോടതിയില്‍ ടെക്‌സസ് ഹെല്‍ത്ത് റിസോഴ്‌സ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തു.
 
തോമസ് ഡങ്കന്‍ എന്ന രോഗിയെ പരിചരിച്ചു എബോള വൈറസ് ബാധിച്ച അമേരിക്കയിലെ ആദ്യ നഴ്‌സാണ്
നീനാ ഫാം. മാരകമായ  വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനമോ, ആവശ്യമായ സുരക്ഷിതത്വ ഉപകരണങ്ങളോ ജീവനക്കാര്‍ക്കു നല്‍കിയിരുന്നില്ലെന്നും, തന്റെ അറിവോ, സമ്മതമോ ഇല്ലാതെ  ഡോക്ടറുമായുള്ള തന്റെ സംഭാഷണം റിക്കാര്‍ഡ് ചെയ്യുകയും മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് സ്വകാര്യതയെ ലംഘിക്കുകയും ചെയ്തതായി നീനാ പാമിന്റെ പരാതിയില്‍ ചൂണ്ടികാണിക്കുന്നു.
നീനയുടെ പരാതിയെകുറിച്ചു ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ല. ലൊ സ്യൂട്ട് ആശുപത്രിയെ സംബന്ധിച്ചു വേദനാജനകമാണെന്നും, നീനയുമായി സഹകരിച്ചു ഇത് പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
 
ആശുപത്രിവൈറസിനെ തടയുന്നതിന് പരാജയപ്പെട്ടുവെന്നും,  കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും നീനയും പ്രതികരിച്ചു.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code