സായുധരായ കവര്‍ച്ചക്കാര്‍ 4.8 മില്യണ്‍ ഡോളറിന്റെ 275 പൗണ്ടു സ്വര്‍ണ്ണം കവര്‍ന്നു - പി. പി. ചെറിയാന്
നോര്‍ത്ത് കരോളിന: ഫ്ളോറിഡായില്‍ നിന്നും മാസ്സ്ചുസെറ്റിലേക്ക് സ്വര്‍ണ്ണവും കയറ്റി പോയിരുന്ന ട്രക്ക് സായുധരായ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്തു.
മാര്‍ച്ച് 1 ഞായറാഴ്ച വൈകീട്ട് 6.30 ന് ട്രക്കിനെ പിന്തുടര്ന്ന് വെള്ള വാനില്‍ എത്തിയ മൂന്ന് കൊള്ളക്കാര്‍ ട്രക്ക് നിര്‍ത്തിച്ച ശേഷം ട്രക്കിലുണ്ടായിരുന്ന രണ്ടു സെക്യൂരിറ്റി ഗാര്‍ഡിനോടും നിലത്തു കിടക്കുന്നതിനും തുടര്‍ന്നു രണ്ടു കൈകളും പുറകില്‍ ബന്ധിച്ചതിനു ശേഷം അടുത്തുള്ള മരങ്ങള്‍ തിങ്ങി നിറഞ്ഞ കാട്ടിലേക്ക് നടക്കുന്നതിനും ആജ്ഞാപിച്ചു. ട്രക്കില്‍ ഉണ്ടായിരുന്ന ഗോള്‍ഡ് ബാറുകള്‍ വാനില്‍ കയറ്റി അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.
മയാമിയിലുള്ള ട്രാന്‍സ് വാല്യൂ കമ്പനിയുടേതായിരുന്നു 4.8 മില്യണ്‍ ഡോളര്‍ വിലവരുന്ന 275 പൗണ്ട് സ്വര്‍ണ്ണ ബാറുകള്‍.
മാര്‍ച്ച് 2 തിങ്കളാഴ്ച വില്‍സണ്‍ കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും അറിയിച്ചതാണീ വിവരങ്ങള്‍.
ട്രാന്‍സ് വാല്യൂ കമ്പനി കവര്‍ച്ചയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments