Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ വെടിയേറ്റു രണ്ട് കുട്ടികള്‍ മരിച്ചു. മൂന്നാമന്‍ ഗുരുതരാവസ്ഥയില്‍   - പി. പി. ചെറിയാന്‍

Picture

ഹൂസ്റ്റണ്‍ : ഫെബ്രുവരി 27 വെള്ളിയാഴ്ചയും, മാര്‍ച്ച് 1 ഞായറാഴ്ചയും ഹാരിസ് കൗണ്ടിയില്‍ മൂന്നും, നാലും വയസ്സുള്ള രണ്ടു കുട്ടികള്‍ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ദാരുണ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

 ഇന്ന് വീണ്ടും ഹാരിസ്‌ കൗണ്ടിയില്‍ അഞ്ചു വയസ്സുകാരന്റെ കയ്യില്‍ ലഭിച്ച തോക്കില്‍ നിന്നും വെടിപൊട്ടി 6 വയസ്സുകാരനായ സഹോദരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവവും റിപ്പോര്‍ട്ടു ചെയ്തു.
 
 മൂന്നു സംഭവങ്ങളും അബദ്ധത്തില്‍ ഉണ്ടായതാണെന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ആഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ആരുടേയും പേരില്‍ ഇതുവരെ കേസ്സെടുത്തിട്ടില്ലായെങ്കിലും, അതിനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് പോലീസ് പറഞ്ഞു.
 
മൂന്നു ദിവസത്തിനുള്ളില്‍ മൂന്നുകുട്ടികള്‍ക്ക് വെടിയേറ്റ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. വെടിയേറ്റ സമയത്ത് കുട്ടികളുടെ സമീപം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
 
തോക്കുകള്‍ ഭദ്രമായി സൂക്ഷിക്കാത്തതാണ് കുട്ടികളുടെ കൈവശം ഇവ എത്തിചേരുവാന്‍ ഇടയാകുന്നതെന്ന് പോലീസ് പറഞ്ഞു.
 
 മൂന്നു സംഭവങ്ങള്‍ക്കുശേഷം  പോലീസ് സൗജന്യമായി തോക്കുകള്‍ ലോക്ക് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കി തുടങ്ങി. മാത്രമല്ല മാതാപിതാക്കര്‍ക്ക് ഇതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code