ടെക്സസ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ കാന്‍സര്‍ സ്ക്രീനിങ്ങ് കിറ്റ് വിതരണം - പി. പി. ചെറിയാന്
സണ്ണിവെയ്ല്‍ (ഡാളസ്): ടെക്സസ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും സൗജന്യ കോളന്‍ കാന്‍സര്‍ സ്ക്രീനിങ്ങ് കിറ്റ് വിതരണം ചെയ്യുന്നതാണെന്ന് ആശുപത്രി അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.
അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഓരോ പത്തുവര്‍ഷം കഴിയുമ്പോഴും കോളനൊസ്ക്കോപ്പി ചെയ്യേണ്ടതാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നു. അമേരിക്കയില്‍ കാന്‍സര്‍ ബാധിച്ചു മരിക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് കൊളോറെക്ടല്‍ കാന്സറിനെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചികിത്സിച്ചാല്‍ തൊണ്ണൂറു ശതമാനവും പൂര്‍ണ്ണമായി ഭേദപ്പെടുത്താവുന്ന രോഗമാണ് കൊളോ റക്ടല്‍ കാന്‍സര്‍
കാന്‍സര്‍ സ്ക്രീനിങ്ങ് കിറ്റ് ആവശ്യമുള്ളവര്‍ 866 977 TRMC എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്. കിറ്റിന്റെ ലഭ്യത അനുസരിച്ച് ആദ്യം വിളിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിക്കുന്നു.
ടെക്സസ് റീജിയണ്‍ മെഡിക്കല്‍ സെന്റര്‍
ഫോണ്‍ നമ്പര്‍ 866 977 8762
Comments