Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍   - Paul George Poovatheril 050-5457397

Picture

ദുബായ്:  ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കഷ്ടാനുഭവ  വാര ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മാര്‍ച്ച് 28 ശനി  വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഊശാന ശുശ്രൂഷകള്‍ നടക്കും. ഊശാന ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം  നല്‍കും.

ഏപ്രില്‍ 1 ബുധന്‍ വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, പെസഹ ശുശ്രൂഷകള്‍  വിശുദ്ധ കുര്‍ബ്ബാന. ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്  മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം  വഹിക്കും.

ഏപ്രില്‍ 2 വ്യാഴം വൈകിട്ട് 7ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്  മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ.

ഏപ്രില്‍ 3 വെള്ളി രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ദുഃഖ വെള്ളി നമസ്‌കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്  മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍ 4 ശനി രാവിലെ 9ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുര്‍ബ്ബാന.

വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍.

മാര്‍ച്ച് 29 ഞായര്‍, 30 തിങ്കള്‍, 31 ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് 7.30ന് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് ധ്യാന പ്രസംഗം ഉണ്ടാകും.

കഷ്ടാനുഭവ  വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജൊസഫ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22 എന്ന നമ്പരില്‍ ബന്ധപ്പെടുക....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code