Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അടൂര്‍ഭാസി എന്ന ചിരി (കവിത)   - ജോര്‍ജ്‌ നടവയല്‍

Picture

800 ചിത്രങ്ങളില്‍ അഭിനയിച്ച്‌ മലയാളത്തെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത `ജീനിയസ്സായ' അടൂര്‍ഭാസി വിടപറഞ്ഞിട്ട്‌ 2015 മാര്‍ച്ച്‌ 30ന്‌ 25 വര്‍ഷങ്ങള്‍ കഴിയുന്നു. മലയാളത്തെ സംസ്‌കാരസമ്പന്നമാക്കിയിരുന്ന ആ ചലച്ചിത്രകാലത്തിന്റെ ഓര്‍മ്മകളില്‍.....

(1) ആത്മാവ്‌

ചിരിക്കാന്‍ കഴിയുന്നതിനാല്‍
ആത്മാവുള്ളതായി മനുഷ്യന്‍ ;
ആത്മാവുള്ളതിനാല്‍ മനുഷ്യന്‍
ചിരിക്കാന്‍ കഴിവുള്ളതായി.

(2) സുസ്‌മേര രേഖ


മനുഷ്യത്വത്തിന്റെ ആദ്യ സൂചകമെന്താണ്‌:
പൈതലെപ്പോലെ ചിരിക്കുക എന്നല്ലേ!
ഉള്ളു തുറന്നു ചിരിക്കാന്‍ കഴിയുകയല്ലേ
നിര്‍ദ്ദോഷത്തിന്റെ സുസ്‌മേര രേഖ!

(3) കാലവേഗം

കാലം വേഗത്തിലോടുന്നു.
കരയെ കടല്‍ വിഴുങ്ങുന്നു.
സര്‍വത്ര യന്ത്രം.
സകലതും തന്ത്രം.

(4) മരുഭൂമികള്‍


സംഘര്‍ഷങ്ങള്‍ മുറ്റുന്നു.
ഭാവങ്ങള്‍ കൃത്രിമങ്ങളാകുന്നു.
മരവിപ്പുകള്‍, നിസ്സംഗതകള്‍.
നിര്‍മമതകള്‍, മരുഭൂമികള്‍.

(5) മരുപ്പച്ച

മരീചികകള്‍ കണ്ടു
ചരല്‍ക്കുന്നുകള്‍ താണ്ടി
കനല്‍ ലാവകള്‍ നീന്തി
മരുപ്പച്ചകളാകാന്‍ ഇനി എന്തുണ്ട്‌?

(6) ജഗതിശ്രീകുമാര്‍

മരുപ്പച്ചകളേകാന്‍ ജഗത്തില്‍ ശ്രീയും
കുമാരമെയ്‌വഴക്കവും ചേര്‍ത്ത്‌
സരസ്വതിയാടും ജഗതിശ്രീകുമാര്‍
ചിരിചാര്‍ത്തിയ വെള്ളിത്തിരയുണ്ടല്ലോ!

(7) നവരസ ഹാസം

ജഗതിശ്രീകുമാര്‍ മെനയും
നവരസാഭിനയ ഹാസമുണ്ടല്ലോ
മനനമുണ്ടല്ലോ, മുക്തിയുണ്ടല്ലോ;
സഫലമല്ലോ, അത്‌ വിപുലമല്ലോ!

(8) അടൂര്‍ ഭാസി

ഭാസന്റെ ഭാഷാചാതുര്യവും
വല്യച്ഛന്‍ സീ വീയുടെ കഥനവും
അച്ഛന്‍ ഈ വീ യുടെ നര്‍മ്മവും
അമ്മ മഹേശ്വരീ ഹൃദയ പുണ്യവും
ഒട്ടൊത്തു മൃദുഭാസ്‌കരബിംബമായുദിച്ച
കെ. ഭാസ്‌കരന്‍ നായരാം അടൂര്‍ഭാസി.

(9) ജഗതി തരംഗം

അടൂര്‍ഭാസീ ഹാസങ്ങള്‍ അനുപമം
ഇതള്‍ വിരുത്തിയ വാടാച്ചിരിമലരുകള്‍
ചൂടിയാടും മലയാളച്ചലച്ചിത്രാംഗന
മിഴിദീപമുഴിഞ്ഞുണര്‍ത്തിയ
സര്‍ക്ഷധാര സംവര്‍ദ്ധിതമല്ലോ
ജഗതിശ്രീകുമാര കലയില്‍ അന}നം!

(10) പ്രണാമം

ചിരിമായും മലയാളത്തിന്‌
മരുപ്പച്ചകളേകാന്‍ കുഞ്ചന്‍ചിരിയുടെ
അമരഗീതം പാടിയ അടൂര്‍ഭാസീ,
ബഹദൂര്‍, എസ്‌പി പിള്ളയ്‌ക്കൊക്കെയും പ്രണാമം!!

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code