Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറം അവാര്‍ഡിന്‌ രചനകള്‍ ക്ഷണിക്കുന്നു   - രാജന്‍ ആര്യപ്പള്ളില്‍

Picture

ന്യൂയോര്‍ക്ക്‌: കേരള പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറം അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്‌തുകാരായ എഴുത്തുകാരില്‍ നിന്ന്‌ അവാര്‍ഡിന്‌ രചനകള്‍ ക്ഷണിക്കുന്നു. 2014 ല്‍ നോര്‍ത്ത്‌ അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്‌.

മലയാളം ലേഖനം, മലയാളം കവിത, മലയാളം പുസ്‌തകം, മലയാളം ഗാനങ്ങള്‍, ഇംഗ്ലീഷ്‌ ലേഖനം, ഇംഗ്ലീീഷ്‌ കവിത, ഇംഗ്ലീഷ്‌ പുസ്‌തകം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ക്കാണ്‌ ഈ വര്‍ഷം അവാര്‍ഡ്‌ നല്‍കുന്നത്‌. രചനകള്‍ അയക്കുന്നവര്‍ അത്‌ പ്രസിദ്ധീകരിച്ച കോപ്പി ചേര്‍ത്തുവേണം അയക്കുവാന്‍. അതോടൊപ്പം എഴുത്തുകാരുടെ പേര്‌, അഡ്രസ്‌, ടെലിഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, മെമ്പര്‍ഷിപ്പ്‌ ഫീ (30 ഡോളര്‍) എന്നിവയും ഉണ്ട ായിരിക്കണം. പുസ്‌തകം അയക്കുന്നവര്‍ പുസ്‌തകങ്ങളുടെ രണ്ട ്‌ കോപ്പികള്‍ വീതം അയക്കണം. ഗാനങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ അത്‌ പ്രസിദ്ധീകരിച്ച പാട്ടുപുസ്‌തകത്തിന്റെ കോപ്പിയോ സി.ഡിയുടെ കോപ്പിയോ അയക്കണം. ഏത്‌ ഗാനമാണ്‌ മത്സരത്തിനായി ഉള്‍പ്പെടുത്തേണ്ടത്‌ എന്ന്‌ പ്രത്യേകം പറഞ്ഞിരിക്കണം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ യുവജന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ വേണ്ടി പ്രത്യേക അവര്‍ഡ്‌ നല്‍കുന്നു എന്ന്‌ മാത്രമല്ല, വിവിത വിഭാഗങ്ങളിലായി തരം തിരിച്ചാണ്‌ അവാര്‍ഡുകള്‍ നല്‍കുക. ഉദാഹരണമായി, ദൈവശാസ്‌ത്രപരമായവ, കുടുംബ സംഭന്ധമായവ, ഇടയപരിപാലനമായവ, ഉപദേശപരമായവ, പ0നപരമായവ, ക്രിസ്‌തീയ ദ്വൗത്യപരമായവ, പ്രവചനവും അന്ത്യകാല സംഭവങ്ങളും ഉള്‍പ്പെടുന്നവ, പ്രേഷിത പ്രവര്‍ത്തനത്തിനുതകുന്നവ, ഭകക്കതിരസപ്രദമായവ, എന്നിങ്ങനെ ആയിരിക്കും. ലേഖനങ്ങളും, പുസ്‌തകങ്ങളും അയയക്കക്കുന്നവര്‍ ഏത്‌ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തേണ്ടതെന്നു വ്യകക്കതമാക്കണം.

പ്രസിദ്ധീകരണങ്ങള്‍, വ്യകക്കതികള്‍, സംഘടനകള്‍ എന്നിവര്‍ക്കും എഴുത്തുകാര്‍ക്കു വേണ്ടി രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. മെംബര്‍ഷിപ്പ്‌ ഫീ കൂടാതെയുള്ള രചനകള്‍ പരിഗണിക്കുന്നതല്ല. കേരള പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറം നിയോഗിക്കുന്ന ജഡ്‌ജിങ്‌ കമ്മറ്റിയുടെ ശിപാര്‍ശപ്രകാരമായിരിക്കും അവാര്‍ഡ്‌ നിര്‍ണയം നടത്തുന്നത്‌. റൈറ്റേഴ്‌സ്‌ ഫോറം ഭാരവാഹികളുടെ തീരുമാനം അന്തിമമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂലൈ ആദ്യവാരം സൗത്ത്‌ കരോലിനായില്‍ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സില്‍ വച്ച്‌ വിതരണം ചെയനുും.

അവാര്‍ഡിനുള്ള രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ ഏപ്രില്‍ 30 നു മുമ്പായി ലഭിച്ചിരിക്കണം.

Pastor Babu Thomas, KPWF, 11 First Place, Garden City Park, NY 11040.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരുമായി ബന്ധപ്പെടുക. പാസ്‌റ്റര്‍ ബാബു തോമസ്‌ (516) 726-0151; പാസ്‌റ്റര്‍ തോമസ്‌ കിടങ്ങാലില്‍ (516) 978-7308; രാജന്‍ ആര്യപ്പള്ളില്‍ (678) 571-6398; പാസക്കറ്റര്‍ ജോണ്‍ തോമസ്‌ (713) 478-2000; ജോയിസ്‌ പി. മാത്യൂസ്‌ (423) 316-0582; ഷേര്‍ളി ചാക്കോ (360) 223-8249



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code